സംസ്ഥാനത്ത് ഓഗസ്റ്റ് അഞ്ചുവരെ കനത്ത മഴ തുടരും; ബുധൻ പത്ത് ജില്ലകളിൽ റെഡ് അലർട്ട്, രണ്ടുദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഓഗസ്റ്റ് അഞ്ചുവരെ കനത്ത മഴ തുടരും; ബുധൻ പത്ത് ജില്ലകളിൽ റെഡ് അലർട്ട്, രണ്ടുദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ്‌ അഞ്ചുവരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം ബുധനാഴ്‌ച 10 ജില്ലകളിലും, വ്യാഴാഴ്‌ച ഒമ്പത് ജില്ലകളിലും റെഡ് അലർട്ട് ആയിരിക്കും. ബുധനാഴ്‌ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും വ്യാഴാഴ്‌ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് റെഡ് അലർട്ട്.

തെക്കൻ കേരളത്തിൽ ബുധനാഴ്‌ച മുതൽ അതിതീവ്ര മഴയ്ക്ക് കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നത്. ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിലും വ്യാഴാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. വെള്ളിയാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ഓഗസ്റ്റ് അഞ്ചിന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓഗസ്റ്റ് ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നത് എങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

0Shares