കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി ഉദ്ഘാടനം ചെയ്യും

  • Post category:health / local news
  • Reading time:1 min read
You are currently viewing കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള  രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി ഉദ്ഘാടനം ചെയ്യും

കാസർകോട്; കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള ശനിയാഴ്ച മുളിയാര്‍, ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്റ്റാളുകളുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദുര്‍ ഉദ്ഘാടനം ചെയ്യും.

വിവിധ ആരോഗ്യ സേവനങ്ങള്‍, സര്‍ക്കാരിൻ്റെ ആരോഗ്യ പദ്ധതികള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് ആരോഗ്യമേള നടത്തുന്നത്. മേളയോട് അനുബന്ധിച്ച് ആഗസ്ത് 7 മുതല്‍ വിവിധ ബോധവത്ക്കരണ പരിപാടികള്‍, കായിക മത്സരങ്ങള്‍, ക്വിസ് മത്സരം, ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പുകള്‍, ഫ്‌ളാഷ് മോബ് തുടങ്ങിയ പരിപാടികളും നടത്തിയിരുന്നു.

മേളയുടെ അവസാന ദിവസമായ നാളെ വര്‍ണ്ണശബളമായ ബോധവത്കരണ ഘോഷയാത്ര, ആരോഗ്യ സേവനങ്ങളെ കുറിച്ചുള്ള സെമിനാറുകള്‍, പഞ്ചായത്തുകളിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ ഉണ്ടാകും. തുടര്‍ന്ന് സമാപന സമ്മേളനത്തില്‍ മേളയോടനുബന്ധിച്ച് നടത്തിയ മത്സര വിജയികള്‍ക്ക് ഉള്ള സമ്മാനവിതരണം നടത്തും. സ്‌കൗട്ട്, എന്‍എസ്എസ്, എസ.്പി.സി , ഹരിത കര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

0Shares