
സ്‌കൂള്‍ ടൂറിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാന അധ്യാപികക്ക് സസ്‌പെന്‍ഷന്‍. ഫോട്ടോ ഷൂട്ട് വൈറലായതോടെ ആണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. എൻ.ഡി.ടി.വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
കര്‍ണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകക്ക് എതിരെയാണ് നടപടി.

പരാതി ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപികക്ക് എതിരെ നടപടിയെടുത്തു. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വിഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്‌തിരുന്നു.
ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തില്‍ ബ്ലോക്ക് എഡ്യുകേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാന അധ്യാപികയെ സസ്‌പെണ്ട് ചെയ്യുകയായിരുന്നു.
