
വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
ചെന്നൈ: വികസിത രാജ്യമായ ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ ധാരാളമുണ്ട്. അംബാനിയും അദാനിയും ടാറ്റയും മിത്തലും തുടങ്ങി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ കുബേരന്മാരുടെ നാടാണ് ഇന്ത്യ.
തങ്ങളുടെ സമ്പത്തില്‍ നിന്ന് വലിയ തുക ഇവരെല്ലാം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നുമുണ്ട്.
കോടികളാണ് ഇത്തരത്തില്‍ പലരും സമൂഹത്തില്‍ ദാനമായി നല്‍കുന്നത്. എന്നാല്‍ അതിലാരാണ് മുന്നില്‍ എന്ന് ചോദിച്ചാല്‍ ഉത്തരം ശിവനാടാൻ എന്നായിരിക്കും. 2042 കോടി രൂപയാണ് 2023 സാമ്പത്തിക വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എച്ച്.സി.എല്‍ ചെയര്‍മാൻ ശിവനാടാൻ നല്‍കിയത്. ഒരു ദിവസം ഏകദേശം 5.6 കോടി എന്ന കണക്കിലാണിത്.
ഏയ്‌ഡല്‍ഗിവ് ഹുറൂണ്‍ ഇന്ത്യ ഫിലാൻത്രോപ്പി പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാഭ്യാസം, കല, സാംസ്‌കാരികം എന്നീ മേഖലകളിലാണ് നാടാരുടെ ഏറിയ സംഭാവനയും.

ഈ വര്‍ഷം 24 പേരാണ് ഹുറൂണ്‍ ഇന്ത്യ ഫിലാൻത്രോപ്പി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അസിം പ്രേംജി, നന്ദൻ നിലേകനി, രോഹിണി നിലേകനി, നിഥിൻ ആന്റ് നിഖില്‍ കാമത്ത്, സുബ്രതോ ബക്ഷി ആന്റ് സുസ്‌മിത, എം.എ നായിക് എന്നിവരാണ് നാടാര്‍ക്ക് ശേഷമുള്ളവര്‍. ആദ്യ പത്ത് പേരില്‍ ഏഴുപേരും വനിതകളാണെന്നതും പ്രത്യേകതയാണ്.
വിപ്രോ ഫൗണ്ടര്‍- ചെയര്‍മാൻ അസിം പ്രേംജി 1774 കോടി രൂപയാണ് ഈ വര്‍ഷം ദാനം ചെയ്‌തത്. രോഹിണി നിലേകനി 170 കോടി നല്‍കി. അനു ആഗ, ലീന ഗാന്ധി എന്നിവരും പിന്നാലെയുണ്ട്. സെറോദ കോ ഫൗണ്ടറായ നിഥിൻ ആന്റ് നിഖില്‍ കാമത്ത് 110 കോടിയാണ് നല്‍കിയത്.
ക്ളൈമറ്റ് ചേഞ്ച് ആന്റ് എൻവയോണ്‍മെൻ്റെല്‍ സസ്‌റ്റൈനബിലിറ്റിക്ക് വേണ്ടിയാണ് ഈ തുക കൈമാറിയത്. ലിസ്‌റ്റിലെ ഏറ്റവും പ്രായം കുറഞ്ഞയാളും നിഖില്‍ കാമത്താണ്.
