2013 മുതൽ കോമയിലായിരുന്ന റാണയെ മാതാപിതാക്കൾ ചികിൽസിച്ചത് 13 വർഷം; ഒടുവിൽ രാജ്യത്തെ ആദ്യ ​ദയാമരണം നടപ്പിലാക്കി ഡോക്ടർമാർ; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing 2013 മുതൽ കോമയിലായിരുന്ന റാണയെ മാതാപിതാക്കൾ ചികിൽസിച്ചത് 13 വർഷം; ഒടുവിൽ രാജ്യത്തെ ആദ്യ ​ദയാമരണം നടപ്പിലാക്കി ഡോക്ടർമാർ; കൂടുതൽ അറിയാം..

ദില്ലി: 13 വർഷം ചലനശേഷി ഇല്ലാതെ പൂർണ്ണമായും കോമയിലായിരുന്ന ഹരീഷ് റാണ വിട വാങ്ങി. കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ റാണയെ മാതാപിതാക്കൾ 13 വർഷം ചികിൽസിച്ചു. 2013 മുതൽ കോമയിലായിരുന്ന റാണക്ക് ചികിത്സയിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് 34 കാരനായ റാണയെ ദയാമരണത്തിന് അനുവദിക്കണമെന്ന അപേക്ഷ മാതാപിതാക്കൾ സുപ്രീം കോടതിയിൽ നൽകി. ഈ അപേക്ഷ പരിഗണിച്ച കോടതി ഹരീഷ് റാണക്ക് അന്തസ്സായി മരിക്കാനും അർഹത ഉണ്ടെന്ന് നിരീക്ഷിച്ചു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശവും ഉപദേശവും പരിശോധിച്ച് മാതാപിതാക്കളുടെ വാർദ്ധക്യവും പരിഗണിച്ചാണ് ദയാമരണത്തിന് അനുമതി നല്കുകയാണുണ്ടായത്. ഇതേ തുടർന്ന് രാജ്യത്തെ ആദ്യ ദയാമരണത്തിന് ഹരീഷ് റാണ കീഴടങ്ങി. ജീവൻ നിലനിർത്തിയിരുന്ന യന്ത്രങ്ങൾ എടുത്ത് മാറ്റിയ ഡോക്ടർമാർ കുടുംബ അംഗങ്ങളുടെ അനുമതിയോടെ കാര്യങ്ങൾ ഏകോപിപ്പിച്ചു. റാണക്ക് വേദന രഹിത മരണം എന്നാണ് ഡോക്ടർമാർ വിശേഷിപ്പിച്ചത്. അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷ് റാണകൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് എന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

0Shares