ഇത്തരം ജീവികളുടെ പത്ര സമ്മേളനം ബഹിഷ്‌കരിക്കുക; കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥനയുമായി നടന്‍ ഹരീഷ് പേരടി

  • Post category:news
  • Reading time:1 min read
You are currently viewing ഇത്തരം ജീവികളുടെ പത്ര സമ്മേളനം ബഹിഷ്‌കരിക്കുക; കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥനയുമായി നടന്‍ ഹരീഷ് പേരടി

കേരളം ഒറ്റക്കെട്ടായി കൊറോണയെന്ന മഹാമാരിയെ നേരിടുമ്പോള്‍ അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ബഹിഷ്‌കരിക്കണമെന്ന് നടന്‍ ഹരീഷ് പേരടി. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന എന്ന് കുറിച്ചുകൊണ്ടാണ് ഹരീഷ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക…പിന്നെയെല്ലാം ശരിയാകും എന്നിങ്ങനെയാണ് കുറിപ്പ്. ടി.പി സെന്‍കുമാറിന്‍റെയും രമേശ് ചെന്നിത്തലയുടെയും ചിത്രം പങ്കുവെച്ചാണ് ഹരീഷിന്‍റെ വിമര്‍ശനം.

ആരോഗ്യമന്ത്രി കെ. കെ ശൈലജയ്ക്ക് ‘മീഡിയാ മാനിയ’ ആണെന്നും അതു ഒഴിവാക്കണമെന്നുമൊക്കെയുള്ള ചെന്നിത്തലയുടെ ഈ പ്രസ്താവന വലിയ വിവാദത്തിനാണ് തിരിക്കൊളുത്തിയത്. സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍, സംവിധായകന്‍ മനു അശോകന്‍ എന്നിവരടക്കമുള്ളവര്‍ ചെന്നിത്തലയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

https://www.facebook.com/hareesh.peradi.98/posts/690546384819047
0Shares