
കാസർകോട്: മുസ്‌ലിം ലീഗ് നേതാവും കാസർകോട് ജില്ലാ ലീഗ് പ്രസിഡന്റുമായിരുന്ന ടി. ഇ അബ്ദുല്ലയുടെ നിര്യാണത്തിൽ ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
പാർട്ടിയിലെ സൗമ്യ മുഖവും എതിരാളികൾക്ക് പോലും പ്രിയങ്കരനുമായിരുന്നു ടി .ഇ അബ്ദുല്ല സാഹിബെന്നും ദീർഘ വീക്ഷണത്തോടെ ഭരണ കാര്യങ്ങളിൽ ഇടപെട്ടിരുന്ന ടി. ഇ തൻ്റെ ചുമതലകളെ കുറിച്ച് വ്യക്തമായ ബോധമുള്ള വ്യക്തിയായിരുന്നെന്നും ജില്ലാ കമ്മിറ്റി പറഞ്ഞു..
പരന്ന വായനയും ചരിത്രാവബോധവും കൈമുതലായിരുന്ന ടി. ഇ അത് കൊണ്ടുതന്നെ പുതു തലമുറക്ക് മാർഗ്ഗ ദർശിയും ഒരു റെഫറൻസ് ഗ്രന്ഥവുമായി. പാർട്ടിയിലുണ്ടാകുന്ന ഏതു വിഷയത്തിലും സുചിന്തിതമായി പഠിച്ചു പരിഹാരം നിർദേശിക്കാനുള്ള ടി. ഇ യുടെ കഴിവ് അപാരമായിരുന്നു. അദ്ദേഹത്തിൻ്റെ നിര്യാണത്തോടെ മാതൃകാ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത് എന്ന് സംഘടനയുടെ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി . ട്രഷറർ ഹനീഫ് ടി. ആർ ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അഭിപ്രായപ്പെട്ടു.

ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ , സി. എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് , റാഫി പള്ളിപ്പുറം കെ. പി അബ്ബാസ് കളനാട് , ഹസൈനാർ ബീജന്തടുക്ക ,അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ , സലാം തട്ടാനാച്ചേരി , ഫൈസൽ മൊഹ്സിന് തളങ്കര , യൂസുഫ് മുക്കൂട് , അഷ്‌റഫ് പാവൂർ ,എൻ. സി മുഹമ്മദ് ,റഷീദ് ഹാജി കല്ലിങ്ങൽ, ഹാഷിം പടിഞ്ഞാർ ,ശരീഫ് പൈക തുടങ്ങിയവർ അനുശോചിച്ചു.
മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റും മുൻ നഗരസഭാ ചെയർമാനുമായ ടി.ഇ അബ്ദുല്ല സാഹിബിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും അനുസ്മരണ യോഗവും ഇന്ന് വ്യാഴം രാത്രി 9 മണിക്ക് അബൂഹൈൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ചടങ്ങിൽ എല്ലാവരും കൃത്യ സമയത്തു പങ്കെടുക്കണം എന്ന് കെ. എം. സി. സി കാസർകോട് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു .
ഇതോടൊപ്പം, ഉത്തര കേരളത്തിലെ മുസ്‌ലിംലീഗിൻ്റെ ജനകീയ നേതാവും കാസർകോട് ജില്ലാ പ്രസിഡണ്ടും കാസർകോട് നഗരസഭ മുൻ ചെയർമാനുമായ ടി.ഇ. അബ്ദുല്ലയുടെ നിര്യാണത്തിൽ ദുബായ് കെ. എം. സി. സി കാസർകോട് മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു.

പരന്ന വായനയും ചരിത്രാവബോധവും കൈമുതലായിരുന്ന ടി. ഇ പുതുതലമുറക്ക് മാർഗ്ഗ ദർശിയും ഒരു റെഫറൻസ് ഗ്രന്ഥവുമായിരുന്നതായി ദുബായ് കെ. എം. സി. സി കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ദീഖ് ചൗക്കി ട്രഷറർ സത്താർ ആലമ്പാടി എന്നിവർ അഭിപ്രായപ്പെട്ടു.
ഭാരവാഹികളായ സുബൈര്‍ അബ്ദുള്ള, അബ്ദുല്ല ബെളിഞ്ച .മുനീഫ് ബദിയടുക്ക, ഹനീഫ് കാറഡുക്ക, ഷാഫി ചെര്‍ക്കള , ഹമീദ് എം. എസ് , സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, തുടങ്ങിയവര്‍ അനുശോചിച്ചു .ടി. ഇ അബ്ദുല്ലയുടെ നിര്യാണത്തിൽ ദുബായ് കെ. എം. സി. സി – മഞ്ചേശ്വരം, ഉദുമ , കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റികൾ അനുശോചിച്ചു.
