
പൊയിനാച്ചി(കാസറഗോഡ്): ഹൈവേ ഗതാഗത നിയമങ്ങൾ “അറിയേണ്ടതും പാലിക്കേണ്ടതും” എന്ന വിഷയത്തെ അധികരിച്ച് എസ്.പി.ജി തെക്കിൽ പറമ്പ ഗവ. യു.പി. സ്കൂൾ യൂനിറ്റ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയ ദേശീയപാതയും സർവീസ് റോഡുകളും ശാഖാ റോഡുകളും ഉപയോഗിക്കേണ്ടതിനെക്കുറിച്ചും സ്ക്കൂൾ വിദ്യാർഥികൾക്കിടയിൽ വർധിച്ചു വരുന്ന നിയമലംഘന പ്രവണതകൾ തടയേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും മേൽപ്പറമ്പ പോലിസ് സബ് ഇൻസ്പെക്ടർ കെ.വി. പ്രദീപ് ക്ലാസ് നയിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ പൊയിനാച്ചി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബി.അബൂബക്കർ, മദർ പി.ടി എ പ്രസിഡൻ്റ് ശരണ്യ ഉഷാന്ത്, പ്രജീഷ് ഒ.കെ, എസ്.പി.ജി കോ. ഓർഡിനേറ്റർമാരായ അർച്ചന ശശിധരൻ, കല്ലമ്പലം നജീബ് എന്നിവർ പ്രസംഗിച്ചു.


