വിശപ്പിൻ്റെ വിളികേൾക്കാൻ കരുതലോടെ ഇവരുണ്ട്; തെരുവ് ജീവിതങ്ങൾക്ക് സൗജന്യ ഭക്ഷണവുമായി ഒരുകൂട്ടം വനിതകൾ

You are currently viewing വിശപ്പിൻ്റെ വിളികേൾക്കാൻ കരുതലോടെ ഇവരുണ്ട്; തെരുവ് ജീവിതങ്ങൾക്ക് സൗജന്യ ഭക്ഷണവുമായി ഒരുകൂട്ടം വനിതകൾ

തൃശൂർ / കാസർകോട്: “ദാഹമകറ്റാന്‍ നീരുറവയില്ല, വിശപ്പകറ്റാൻ അന്നവുമില്ല…” വിശന്ന് വയറെരിയുന്ന തെരുവിൽ കഴിയുന്ന ആരോരുമില്ലാത്തവർക്ക് ‘കരുതൽ’ ഭക്ഷണം നൽകി മാതൃകയാവുകയാണ് ഒരുകൂട്ടം വനിതകൾ. ദിവസം ഏകദേശം 4000ൽ അധികം പൊതിച്ചോറുകളാണ് ഇവരുടെ സംഘടനാ പ്രവർത്തനത്തിലൂടെ പാവങ്ങൾക്ക് നൽകുന്നത്. കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലും ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലുമായി 134 ലഞ്ച് ബോക്‌സുകൾ സ്ഥാപിച്ച് എല്ലാ ദിവസവും ഭക്ഷണം എത്തിക്കുന്നുണ്ട്.

ഓരോ ബോക്‌സുകളിലും 30 മുതൽ 40 വരെ പൊതിച്ചോറുകൾ വെക്കുന്നുണ്ടെന്നും പാലക്കാട് കോർഡിനേറ്റർ ജസ്‌ന ചാനൽ ആർ.ബിയോട് പറഞ്ഞു. ജന്മദിനം, വിവാഹവാർഷികം, ഓർമദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ആളുകൾ അമ്പതോ നൂറോ പൊതിച്ചോറുകൾക്കുള്ള ധനസഹായം നൽകി വരുന്നുണ്ടെന്നും പറഞ്ഞു.

ഉദാത്തമായ ഈ കാരുണ്യ പ്രവർത്തനത്തിൽ 75 ഓളം വനിതകളുടെ കൂട്ടായ്മയാണ് ഏർപ്പെട്ടിരിക്കുന്നത്. മനുഷ്യ സ്നേഹികളുടെ ജനകീയ സഹായത്തോടെ ആണ് ‘ഐ ആം നോട്ട് എലോൺ അസോസിയേഷൻ’ പൊതിച്ചോറുകൾ നൽകി കൊണ്ടിരിക്കുന്നത്. ഒരു ഊണിന് 30 രൂപ നിരക്കിൽ ഒരാൾക്ക് എത്ര വേണമെങ്കിലും സ്പോൺസർ ചെയ്യാം. പദ്ധതിയിൽ പങ്കാളികളാകുന്നതിനും സേവന പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുന്നതിനും കരുതൽ സംഘടനയുമായി കൈകോർക്കണമെന്ന് പ്രവർത്തകർ അറിയിച്ചു.

സഹായധനം അയച്ചതിന് ശേഷം രസീത് ലഭിക്കാൻ 08848415636 ഈ ഫോൺ നമ്പറിൽ സ്ക്രീൻ ഷോട്ട് അയക്കണം.

വിവരങ്ങൾക്ക്: 06238508573, 08848415636

Axis Bank, Paravattany Branch
A/C No : 921020013032292 (I am Not Alone Association)
IFSC Code : UTIB0004347, UPI: fcbiziamnotalo@freecharge
Pan: AAAAI8354E

Address: I am not alone association, Regi. No: Tsr/Tc/760/2014, RH complex /23/1187-13, Ambakkadan junction, Thrissur Kerala. Pin -680005

Facebook: https://www.facebook.com/karuthaltwca, YouTube: https://youtu.be/ZV8WXgVizu4, Instagram: https://www.instagram.com/invites/contact/?i=s17k4d7sjvd2&utm_content=kja94dq, Web address: www.twca.in

0Shares