മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല; ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു: പി. കെ കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല; ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു: പി. കെ കുഞ്ഞാലിക്കുട്ടി

രാജ്യത്തെ വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എം പി. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചതായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം. കേരളത്തിലെ യു.ഡി.എഫ് നേതാക്കളെ ജയിലിലടക്കുമെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവന്‍റെ പ്രസ്താവന അധികാര ദുർവിനിയോഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് നേതാക്കളെ വേട്ടയാടലിന്‍റെ ഉദാഹരണമാണ് കെ. എം ഷാജിക്കെതിരെ നടക്കുന്നതും അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares