ഭൂരിപക്ഷമുണ്ടെന്ന് കരുതി സർക്കാർ തോന്ന്യവാസം ചെയ്താൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരും : എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

  • Post category:local news
  • Reading time:1 min read
You are currently viewing ഭൂരിപക്ഷമുണ്ടെന്ന് കരുതി സർക്കാർ തോന്ന്യവാസം ചെയ്താൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരും : എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

കാസർകോട്: നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി സർക്കാർ തോന്ന്യവാസം തുടർന്നാൽ സർക്കാറിന് ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് എൻ. എ നെല്ലിക്കുന്ന് എം. എൽ. എ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സേവ് കേരള മാർച്ചിപോലിസ് വേട്ടക്കെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജില്ലാ പോലിസ് ആസ്ഥാനത്തിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.പി. ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് ഇടനീർ , സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ടി.ഡി. കബീർ, യൂസഫ് ഉളുവാർ, ജില്ലാ ഭാരവാഹികളായ എം.ബി ഷാനവാസ്, എം സി ശിഹാബ് മാസ്റ്റർ, എം.എ നജീബ്, എ മുഖ്താർ, ശംസുദീൻ ആവിയിൽ, ബാതിഷ പൊവ്വൽ , നൂറുദ്ദീർ ബെളിഞ്ചം, റഊഫ് ബാവിക്കര, നദീർ കൊത്തിക്കാൽ , ഹാരിസ് ബെദിര, ഖാദർ ആലൂർ, അനസ് എതിർത്തോട്, ടി.എം ഇഖ്ബാൽ, കെ.എം ബഷീർ , ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, മുത്തലിബ് പാറകട്ട, മുജീബ് കമ്പാർ, അജ്മൽ തളങ്കര, ഖലീൽ സിലോൺ, സലാം ചെർക്കള, ഷെരീഫ് മല്ലത്ത്, അബൂബകർ കടാങ്കോട് എന്നിവർ സംബന്ധിച്ചു.

0Shares