
വാട്സ്‌ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ച കൊണ്ടുള്ള കത്ത് കേന്ദ്ര ഐ.ടി വകുപ്പ് വാട്‌സ്‌ആപ്പ് സി.ഇ.ഒക്ക് അയച്ചു. നയം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടക്കം വാട്ട്‌സ്‌ആപ്പ് യൂസറുടെ വിവരങ്ങള്‍ പരസ്യം പോലുള്ള ഉപയോഗത്തിനായി മാതൃക കമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്നും പറയുന്നു.
വാട്സ്‌ആപ്പിന്‍റെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ആപ്പില്‍ ഏകപക്ഷീയമായ നയമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. വിവരങ്ങളുടെ സ്വകാര്യത, തെരഞ്ഞെടുക്കാനുള്ള അവകാശം, ഡാറ്റാ സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റം പിന്‍വലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.
