
കണ്ണൂര്‍ / തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാ ശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച ഉത്തരവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്‌റ്റേ ചെയ്തു. സർവകലാശാല ചാന്‍സലര്‍ അധികാരം ഉപയോഗിച്ചാണ് നടപടി. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ഗവർണർ കത്ത് നൽകി. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നതെന്നും ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ്. ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ ആണ് ഗവർണറുടെ സ്‌റ്റേ നടപടി ഉണ്ടായത്

ഗവര്‍ണര്‍ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നല്‍കുകയാണെങ്കില്‍ മറുപടി നല്‍കാമെന്നും ഡോ.ഗോപിനാഥന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. റിസര്‍ച്ച് സ്കോര്‍ എന്നത് ഉദ്യോഗാര്‍ത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്‌സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്.
വിവരാവകാശ രേഖ വഴി ഇൻ്റെര്‍വ്യൂവിൻ്റെ റെക്കോര്‍ഡ് പുറത്തു വിടാന്‍ കഴിയുമോ എന്നതില്‍ വ്യക്തത ഇല്ലെന്നും വൈസ്. ചാന്‍സലര്‍ അന്ന് പറഞ്ഞു. അത്തരത്തില്‍ ചെയ്യണമെങ്കില്‍ ഇൻ്റെര്‍വ്യൂ ബോര്‍ഡിലെ 11 പേരുടെയും അഭിമുഖത്തില്‍ പങ്കെടുത്ത ആറുപേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
