
കാഞ്ഞങ്ങാട്: ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് മടിയൻ ഗവൺമെന്റ് എൽ.പി സ്കൂൾ ചങ്ങാതിക്കൂട്ടം എന്ന പേരിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സി. കുഞ്ഞാമിന ഉദ്ഘാടനം ചെയ്തു. മടിയൻ സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.സിനിഅധ്യക്ഷത വഹിച്ചു. ചങ്ങാതിക്കൂട്ടം ക്യാമ്പിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ക്യാമ്പും നടന്നു. പാട്ടും ജാലവിദ്യയും എന്ന വിഷയത്തിൽ നാടൻപാട്ട്, മാജിക്, നാടക പരിശീലകൻ എം.വി. കുഞ്ഞി കൃഷ്ണൻ മടിക്കൈയും ഒറിഗാമി എന്ന വിഷയത്തിൽ ബേക്കൽ ബി.ആർ.സി സ്പെഷലിസ്റ്റ് അധ്യാപിക കെ. പ്രിയയും കുഞ്ഞുതാരങ്ങൾ- പരീക്ഷണവും വാന നിരീക്ഷണവും എന്ന വിഷയത്തിൽ ഉദുമ ഗവൺമെന്റ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ആനന്ദ് പേക്കടവും ക്ലാസുകൾ കൈകാര്യം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. ശ്രീജിത്ത്, മദർ പി.ടി.എ പ്രസിഡണ്ട് സിന്ധു സുരേഷ്, കെ.വി. രേഷ്മ രവി എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രധാനാധ്യാപകൻ ടി. സുധാകരൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.രേഖ നന്ദിയും പറഞ്ഞു.
