
ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡിൻ്റെ 123 ഓളം സ്വത്ത് വകകള്‍ ഏറ്റെടുക്കാന്‍ കേന്ദ്ര ഭവന- നഗര കാര്യ മന്ത്രാലയം ഒരുങ്ങുന്നു. പള്ളികള്‍, ദര്‍ഗകള്‍, ഖബറിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കേന്ദ്രം ഏറ്റെടുക്കാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാറിൻ്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എ.പി എം.എല്‍.എയും വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുല്ല ഖാന്‍ രംഗത്തെത്തി. വഖഫ് സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ അനുവദക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

123 വഖഫ് സ്വന്തുക്കള്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ലാന്‍ഡ് ഡെവലപ്പ്മെന്റ് ഡെപ്യൂട്ടി ഓഫീസര്‍ വഖഫ് ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. വിരമിച്ച ജഡ്‌ജി എസ്.പി ഗാര്‍ഗിൻ്റെ അധ്യക്ഷതയിലുള്ള രണ്ടംഗ കമ്മിറ്റി ലാന്‍ഡ് ഡെവലപ്പ്മെണ്ട് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കപ്പെട്ട വഖഫ് സ്വത്തുക്കള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഡല്‍ഹി വഖഫ് ബോര്‍ഡ് എതിര്‍പ്പുന്നയിച്ചിട്ടില്ലെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാറാണ് കമ്മിറ്റിയെ രൂപീകരിച്ചതെന്ന് എല്‍ ആന്റ് ഡി.ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, വിഷയത്തില്‍ എതിര്‍പ്പുന്നയിച്ച് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും 123 വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് നല്‍കിയ 1961/2022 നമ്പര്‍ റിട്ട് ഹരജി ഹൈകോടതിയിൽ ഉണ്ടെന്നും അമാനത്തുല്ല ഖാന്‍ ചൂണ്ടിക്കാട്ടി.
