സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ പിന്നെ ആരാണ് അന്വേഷണം നടത്തുക; അർണബിനെതിരെ ശശി തരൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ പിന്നെ ആരാണ് അന്വേഷണം നടത്തുക; അർണബിനെതിരെ ശശി തരൂര്‍

റിപ്പബ്ലിക്​ ടി.വി മേധാവി അർണബ്​ ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്​ കമ്പനിയായ ബാർക്​ സി.ഇ.ഒ പാ​ർ​ഥ ദാ​സ്​​ഗു​പ്​​ത​യും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകൾ പുറത്തുവന്നതിൽ അന്വേഷണം ആവശ്യപ്പെട്ട്​ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ എം.പി. ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ പിന്നെ ആരാണ് അന്വേഷണം നടത്തുകയെന്ന്​ തരൂർ ഫേസ്​ബുക്​ പോസ്റ്റിൽ ചോദിച്ചു.

ഫേസ്​ബുക്​​ പോസ്റ്റ് പൂര്‍ണ്ണരൂപം​:

ഇപ്പോൾ വിവാദമായിരിക്കുന്ന ചോർന്ന വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) “രാജ്യസ്നേഹി”യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം “നമ്മൾ വിജയിച്ചു” എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം.

ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ (ഈ വിഷയത്തിലടങ്ങിയ സങ്കീർണ്ണമായ ചതിയുടെ കഥകൾ കേൾക്കുമ്പോൾ സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?

0Shares