ഗസല്‍ ഗായകര്‍ റാസാബീഗം ആദ്യമായി സിനിമയില്‍ പാടുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing ഗസല്‍ ഗായകര്‍ റാസാബീഗം ആദ്യമായി സിനിമയില്‍ പാടുന്നു

ഇർഷാദ് അലിയും സംവിധായകൻ എം എ നിഷാദ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കെ സകീഷിന്‍റെ ‘ടൂ മെൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രശസ്ത ഗസൽ ഗായകരായ റാസ ബീഗമാണ് ഗാനം ആലപിച്ചിരിക്കുന്നത്. റാസ ബീഗം ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. മമ്മൂട്ടിയാണ് ഗാനം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

റാസ ബീഗത്തിന്‍റെ ഹിറ്റ് ഗാനം ‘സലാം ചൊല്ലി പിരിയും മുൻപേ’എന്ന ഗാനം ചിത്രത്തിനായി വീണ്ടും ചിട്ടപ്പെടുത്തി. ഇരുവരും ഗാനരംഗങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രഞ്ജി പണിക്കർ, ബിനു പപ്പു, ലെന, സോഹൻ സീനുലാൽ, അനുമോൾ, ഡോണി ഡാർവിൻ, ആര്യ, കൈലാഷ്, സുധീർ കരമന, മിഥുൻ രമേഷ്, അർഫാസ്, സുനിൽ സുഗത, സാദിഖ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഡി ഗ്രൂപ്പിന്‍റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മുഹാദ് വെമ്പായത്തിന്‍റേതാണ് തിരക്കഥ. തമിഴ് സിനിമയിലെ അറിയപ്പെടുന്ന ക്യാമറാമാനായ സിദ്ധാർത്ഥ് രാമസ്വാമിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

0Shares