
കാസർകോട്: സമൂഹനൻമ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തിൽ നെല്ലിക്കുന്ന് അൻവാറുൽ ഉലും എ.യു.പി സ്‌കൂൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാസർകോട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്‌തു. ഉച്ചഭക്ഷണ വിതരണം നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ ഉദ്ഘാടനം ചെയ്‌തു.
നഗരസഭ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം, കൗൺസിലർ അബ്ദുൾ റഹ്മാൻ ചക്കര, സ്‌കൂൾ മാനേജ്മെണ്ട് കമ്മറ്റി പ്രസിഡണ്ട് എൻ.എം സുബൈർ, സെക്രട്ടറി കമറുദീൻ തയൽ, ട്രഷറർ അബ്ദു തൈവളപ്പ്, പി.ടി.എ പ്രസിഡണ്ട് അബ്ദുൾ ഖാദർ, വൈസ്. പ്രസിഡണ്ട് മുസമ്മിൽ എസ്.കെ എന്നിവർ സംബന്ധിച്ചു.

സുഭദ്ര കെ.എൻ, സീഡ് ക്ലബ്ബ് കോർഡിനേറ്റർ ശ്രീലേഖ കെ.പി, വിനോദ് കുമാർ.കെ, ഗോപിനാഥൻ.കെ, ലളിതകുമാരി, ജയാശ്രീ, ദീപ്തി ജോൺ, ഷിഫാന, സീഡ് ക്ലബ്ബ് ലീഡർ ഫാത്തിമനസ്നൻ, എന്നിവർ നേതൃത്വം നൽകി.
എൻ.എസ്.എസ് യൂണിറ്റ് എൽ.ബി.എസ് കോളേജ്
കാസർകോട് ജനറൽ ആശുപത്രിയിൽ പൊവ്വൽ എൽ.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിൽ ആശുപത്രി ജീവനക്കാരുടെ സഹകരണത്തോടെ ഗാന്ധിജയന്തി സേവന വാരാഘോഷം നടത്തി.

രാവിലെ ആരംഭിച്ച ശുച്ചീകരണ പ്രവർത്തികൾ ഉച്ചവരെ നീണ്ടു. എൽ.ബി.എസ്. കോളേജിലെ 30 ഓളം എൻ.എസ്.എസ് പ്രവർത്തകർ രംഗത്തിറങ്ങി പരിപാടി വിജയിപ്പിച്ചു.
