
യു.പി.ഐ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് ഗൂഗിളിന്‍റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഗൂഗിള്‍ പേയില്‍ പുതിയതായി ചേരുന്നവര്‍ക്ക് നിലവിലുള്ള യു.പി.ഐ ഐഡി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇത് യു.പി.ഐയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും.

പുതിയതായി ചേരുന്നവര്‍ പുതിയതായി യു.പി.ഐ ഐഡിയോ വെര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ്സോ(വി.പി.എ)ഉണ്ടാക്കണമെന്നാണ് ഗൂഗിള്‍ പേ ആവശ്യപ്പെടുന്നത്. റിസര്‍വ് ബാങ്ക്, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന് ഓഫ് ഇന്ത്യ, ധനമന്ത്രാലയം, ഗൂഗിള്‍ പേ തുടങ്ങിയവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നതായി ഹര്‍ജിക്കാരനായ സുബം കാപാലെ പറയുന്നു.
