
കാഞ്ഞങ്ങാട്/ കാസർകോട് : അജാനൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ പദ്ധതി 2022- 23 ൻ്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ എൽ.പി, യു. പി സ്കൂളുകൾക്കും ഫർണിച്ചർ വിതരണം ചെയ്യുകയാണ് . മേശ, കുഷ്യൻ കസേര, ഷെൽഫ്, ബുക്ക് റാക്ക് തുടങ്ങി സ്കൂൾ ഓഫീസിലേക്ക് ആവശ്യമായ ഫർണിച്ചറുകളും കുട്ടികളുടെ പഠന ആവശ്യത്തിനായി ഡസ്കുകളും ബെഞ്ചുകളുമാണ് നൽകുന്നത്. പുതിയ കണ്ടം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന ഫർണിച്ചർ വിതരണ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് നിർവഹിച്ചു.

അജാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. വി.മധു, സി.പി.വി. വിനോദ് കുമാർ, പി.ടി.എ വൈസ് പ്രസിഡണ്ട് രാഹുൽ എം.വി, മദർ പി. ടി. എ പ്രസിഡണ്ട് രജിഷ, എന്നിവർ സംസാരിച്ചു. പുതിയ കണ്ടം ഗവൺമെന്റ് യു.പി സ്കൂൾ പ്രധാന അധ്യാപകൻ കെ. വി. രമേശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉഷാ കുമാരി നന്ദിയും പറഞ്ഞു.
