സൗജന്യ മെഡിക്കൽ ക്യാമ്പ്; സി.എച്ച് മുഹമ്മദ് കോയ സ്‌മാരരക ലൈബ്രറിയും കാസർകോട് ജനമൈത്രി പോലീസും നേതൃത്വം നൽകി

You are currently viewing സൗജന്യ മെഡിക്കൽ ക്യാമ്പ്; സി.എച്ച് മുഹമ്മദ് കോയ സ്‌മാരരക ലൈബ്രറിയും കാസർകോട് ജനമൈത്രി പോലീസും നേതൃത്വം നൽകി

മൊഗ്രാൽ പുത്തൂർ: ആസ്റ്റർ ലാപ്‌സും, കുന്നിൽ സി.എച്ച് മുഹമ്മദ് കോയ സ്‌മാരരക ലൈബ്രറിയും കാസർകോട് ജനമൈത്രി പോലീസും സംയുക്തമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് എസ്.ഐ വിനോദ് കുമാർ ഉദ്ഘാടനം ചെയ്‌തു. സി.എച്ച് വായനശാല പ്രസിഡണ്ട് മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നൗഫൽ പുത്തൂർ അഥിതിഥിയായി.

ദാനം ചെയ്‌ത രക്തം രക്തബാങ്കിൽ സൂക്ഷിക്കുന്നു. ആവശ്യക്കാരനെ ദാതാവ് തിരിച്ചറിയുന്നില്ല. ആരോഗ്യമുള്ള ഒരു ദാതാവിൽ നിന്നും രക്തം സ്വീകരിക്കുവാനും വേണ്ടുന്ന പരിശോധനകൾ നടത്തി ഗുണമേന്മ ഉറപ്പുവരുത്താനും കഴിയും.

ഇങ്ങനെ ലഭിക്കുന്ന രക്തം സുരക്ഷിതമായി സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യുവാനുമുള്ള രക്തബാങ്കുകൾ സംവിധാനം നിലവിലുണ്ട്. രക്തദാനത്തിലൂടെ അത്യാവശ്യ ഘട്ടങ്ങളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയും. അതിനാൽ രക്തം ദാനം ഒരു പുണ്യ പ്രവർത്തി കൂടിയാകുന്നു.

മുഹമ്മദ് കുന്നിൽ, കെ ബി അഷ്റഫ് ,കെ ബി അബ്ദുല്ലക്കുഞ്ഞി, ഷുഹൈദ്, റിഷാദ്, അംസു മേനത്ത്, ഇഖ്ബാൽ മേനത്ത്, കെ.ബി ഷെരീഫ്, പി.എച്ച് മുത്തലിബ്, ജനമൈത്രി പോലീസ് സന്തോഷ്, സെക്രട്ടറി എം.എ നജീബ്,, ആസ്റ്റർ ലാബ്‌സിൻ്റെ പ്രതിനിധികളായി ഫസൽ, മുഹമ്മദ്, അബ്ദുല്ല കുഞ്ഞി, അക്ഷയ് തുടങ്ങിയവർ സംബന്ധിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

0Shares