മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി സിസോദിയ ജയിലിലേക്ക്; സെല്ലില്‍ ഭഗവദ്ഗീത അനുവദിച്ച് കോടതി

  • Post category:national / news
  • Reading time:1 min read
You are currently viewing മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി സിസോദിയ ജയിലിലേക്ക്; സെല്ലില്‍ ഭഗവദ്ഗീത അനുവദിച്ച് കോടതി

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഭഗവദ്ഗീത, ഡയറി, പേന തുടങ്ങിയവ ജയിലില്‍കൊണ്ടുപോകാനും കോടതി അനുവദിച്ചു. സിസോദിയയുടെ ആവശ്യ പ്രകാരമാണ് കോടതി അനുമതി നല്‍കിയത്. തിഹാര്‍ ജയിലിലേക്കാണ് സിസോദിയയെ മാറ്റുന്നത്.

വൈദ്യപരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകളും ജയിലിലേക്ക് കൊണ്ടുപോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. സിസോദിയയുടെ ആവശ്യപ്രകാരം വിപാസന സെല്ലില്‍ പാര്‍പ്പിക്കുന്നത് പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു.

അദ്ദേഹത്തിൻ്റെ ജാമ്യ അപേക്ഷ ഈ മാസം പത്തിന് കോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി അവസാനിച്ചതോടെയാണ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

0Shares