
കാസർകോട്: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന കർണാടക മദ്യവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്തു. കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെണ്ട് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാലും സംഘവുമാണ് 129.6 ലിറ്റർ കർണാടക മദ്യം പിടികൂടിയത്.

ഓട്ടോ റിക്ഷയിൽ (KL 14 R 2302 നമ്പർ) മദ്യം കടത്തിക്കൊണ്ട് വന്നതിന് മഞ്ചേശ്വരം പേരാൽ- കണ്ണൂർ വില്ലേജിലെ സൂരംബയൽ മാലിങ്ക പാട്ടാളിയുടെ മകൻ നാരായണൻ.എം (58) എന്ന ചീനച്ചട്ടി നാരായണൻ, കാസർകോട് താലൂക്കിൽ മധൂർ വില്ലേജിലെ മധൂർ, ഗണേഷ് നിവാസിൽ മഹാലിംഗ മണിയാണിയുടെ മകൻ കിരൺ കുമാർ.കെ (48) എന്നിവരെ അറസ്റ്റ് ചെയ്‌തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
എക്‌സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ, പ്രജിത്ത്.കെ.ആർ, സതീശൻ.കെ, മഞ്ചുനാഥൻ.വി, നസറുദ്ദീൻ എ.കെ, എക്സൈസ് ഡ്രൈവർ ക്രിസ്റ്റീൻ പി.എ എന്നിവർ ഉണ്ടായിരുന്നു.
