
കാസർകോട് / ദില്ലി: കാസർകോട് -മംഗലാപുരം ദേശീയ പാത 66 അടുക്കത്ത്ബയലിൽ മേൽപാലം വേണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് മന്ത്രിയുടെ ഉറപ്പ്. നിവേദനം അനുഭാവപൂർവ്വം പരിഗണിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പ് നൽകിയത്. ആക്ഷൻ കമ്മിറ്റിക്ക് പുറമെ അടുക്കത്ത്ബയൽ സുബ്രഹ്മണ്യ ക്ഷേത്ര കമ്മറ്റിയും മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയും സംയുക്തമായാണ് മേൽപ്പാലത്തിനായി പരിശ്രമം നടത്തിയത്. ഫുട് ഓവർ ബ്രിഡ്ജ് ആക്ഷൻ കമ്മിറ്റി ചെയർമാനും സുബ്രഹ്മണ്യ ക്ഷേത്ര കമ്മറ്റി വൈസ് പ്രസിഡണ്ടുമായ രാജേഷ് കെ.ആർ, മംഗലാപുരം എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, ബി.ജെ.പി കോഴിക്കോട് സോൺ വൈസ് പ്രസിഡന്റ് വിജയ് കുമാർ റോയ്, സജി കുമാർ പരവനടുക്കം എന്നിവർ നേരിട്ട് മന്ത്രിയെ കണ്ടാണ് നിവേദനം നൽകിയത്. മന്ത്രിയുടെ ഉറപ്പ് ഉടൻ യാഥാർഥ്യമാകും എന്ന സന്തോഷത്തിലാണ് ക്ഷേത്ര, മഹല്ല് കമ്മറ്റിയും, ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും.
