
മാന്ത്രികം എന്ന സിനിമയും ക്യാപ്‌റ്റന്‍ സ്‌റ്റീഫന്‍ റൊണാള്‍ഡും മലയാളികള്‍ക്ക് ഇന്നും ഹരമാണ്. മോഹന്‍ലാലിൻ്റെ സൂപ്പര്‍ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു 1995ല്‍ പുറത്തിറങ്ങിയ മാന്ത്രികം. പ്രിയ രാമന്‍, വിനീത, മിത്ര ജോഷി എന്നിവരായിരുന്നു നായികമാര്‍. അക്കാലത്ത് സൂപ്പര്‍ ഹിറ്റായ ചിത്രത്തില്‍ ജഗദീഷ്, രഘുവരന്‍, രാജന്‍ പി.ദേവ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ രാജന്‍ പൂജപ്പുര.
‘മാന്ത്രികത്തിലെ ദ്വീപ് സീനുകള്‍ ചിത്രീകരിച്ചത് പോണ്ടിച്ചേരിയിലാണ്. ആൻ്റെണിയുടെ കല്യാണം നടക്കുന്നത് മാന്ത്രികം സമയത്താണ്.

കല്യാണം കഴിഞ്ഞ് ആൻ്റെണിക്ക് പോകാന്‍ പജേറൊ കാറും ഏതു രാജ്യത്ത് പോകാനും ഫ്ളൈറ്റ് ടിക്കറ്റും കൊടുത്തുവിട്ടു. മോഹന്‍ലാല്‍ അന്ന് ഷൂട്ടിംഗ് സ്ഥലത്തു നിന്ന് പോകുന്നത് അംബാസിഡര്‍ കാറിലായിരുന്നു. എ.സി കാര്‍ എന്നു പറയുന്നത് തന്നെ അന്നൊക്കെ വളരെ ചുരുക്കമാണ്. ഒരു തരത്തിലുള്ള പരാതിയും ലാലേട്ടന് ഉണ്ടായിരുന്നില്ല. ഭക്ഷണ കാര്യത്തിലടക്കം ഒരു പരാതിയുമില്ല.
മാന്ത്രികത്തിൻ്റെ ഫൈറ്റുകളൊക്കെ ഡ്യൂപ്പില്ലാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. സൂപ്പര്‍ സുബ്ബരായനായിരുന്നു ഫൈറ്റ് മാസ്‌റ്റര്‍. ഡ്യൂപ്പിടാമെന്ന് സുബ്ബരായന്‍ പറഞ്ഞപ്പോഴും സമ്മതിക്കാത്തത് ലാലേട്ടനായിരുന്നു’.
