
കോവിഡ്-19 രോഗവ്യാപനത്തിനെ അടിസ്ഥാനമാക്കി പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആര്‍) 10ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകളെ ഒക്ടോബര്‍ അഞ്ച് മുതല്‍ 11 വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി.

സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ഡബ്ല്യു.ഐ.പി.ആര്‍ 10 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍:
കള്ളാര്‍: വാര്‍ഡ് 4, ഡബ്ല്യു.ഐ.പി.ആര്‍ 22.49, കയ്യൂര്‍-ചീമേനി: വാര്‍ഡ് 13, 10.47, കോടോം-ബേളൂര്‍: വാര്‍ഡ് 16, 11.99, വാര്‍ഡ് 19, 10.78, മടിക്കൈ: വാര്‍ഡ് 7, 10.12.
മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍
അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച മൂന്ന് പ്രദേശങ്ങളെ ഒക്ടോബര്‍ അഞ്ച് മുതല്‍ 11 വരെ വരെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി.
അജാനൂര്‍-വാര്‍ഡ് 19 അതിഞ്ഞാല്‍, ബളാല്‍-വാര്‍ഡ് 11 വാഴയില്‍ ട്രൈബല്‍ കോളനി, കള്ളാര്‍-വാര്‍ഡ് നാല്, എകെജി ട്രൈബല്‍ കോളനി എന്നിവയാണ് മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍.
