
ബിഹാറിൽ യാത്രക്കിടെ ട്രെയിൻ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയതായി റിപ്പോർട്ട്. മുസാഫർപുർ -നർകതിയഗഞ്ച് റെയിൽവേ സെക്ഷനിൽ ബെത്യ മജൗലിയ സ്റ്റേഷനിനു സമീപമാണ് അപകടം ഉണ്ടായത്. സത്യാഗ്രഹ എക്സ്പ്രസ് ട്രെയിനിൻ്റെ അഞ്ച് ബോഗികളാണ് എഞ്ചിനിൽ നിന്ന് വിട്ടുപോയത്.

എഞ്ചിനുൾപ്പെടെയുള്ള ഭാഗം അൽപ്പം മുന്നോട്ട് പോയി നിൽക്കുകയായിരുന്നു. എഞ്ചിനിൽ നിന്ന് വിട്ടുപോയ ഭാഗം ബാക്കിയുള്ള ഭാഗത്ത് പോയി ഇടിക്കാത്തതിനാൽ വൻ അപകടം ആണ് ഒഴിവായത്അതേസമയം അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. ഈസ്റ്റ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
