
കേരളത്തിൽ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.രോഗം ബ്രിട്ടണില്‍ നിന്നെത്തിയ സംഘത്തിലുള്ളവര്‍ക്ക്. രോഗം സ്ഥിരീകരിച്ചവരെ കളമശേരി മെഡിക്കല്‍ കോളേജിലെക്ക് മാറ്റി.
ഇവർ കൊച്ചിയിലെത്തിയത് മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷമാണ് എന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ കൂടാതെ രോഗലക്ഷണങ്ങളുളള ഒരാളെ കൂടി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി മന്ത്രി വി. എസ് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടണില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍പ്പെട്ട അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുനില്‍കുമാര്‍ അറിയിച്ചു. ഇവര്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ് .
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതോടെ 30 പേരാണ് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ കാസര്‍കോട് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
