സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം ; മരണം സ്ഥിരീകരിച്ചത് കോട്ടയം കോഴിക്കോട് തൃശ്ശൂർ കാസർകോട് മലപ്പുറം ജില്ലകളിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം ; മരണം സ്ഥിരീകരിച്ചത് കോട്ടയം കോഴിക്കോട് തൃശ്ശൂർ കാസർകോട് മലപ്പുറം ജില്ലകളിൽ

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച ഷാഹിദയ്ക്കും കോട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ച ഔസേഫ് ജോർജിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷാഹിദയുടെ മാതാവ് റുഖിയാബിയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ ആണ് തൃശൂരിൽ മരിച്ചത്.72 വയസ്സായിരുന്നു. ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്ന ഇയാളെ ജൂലൈ 18 നാണ് കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന വർഗ്ഗീസ് ഇന്ന് രാവിലെയാണ് മരിച്ചത്. പട്ടണത്തിൽ കൊറിയർ സ്ഥാപനം നടത്തി വരികയായിരുന്നു. ഇയാളുടെ കുടുംബത്തിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കാസർകോട് കുമ്പള അബ്ദുൾ സ്വദേശി അബ്ദുൾ റഹ്മാൻ കോവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയ സംബന്ധമായ അസുഖത്തിന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അബ്ദുൾ റഹ്മാൻ. കോവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ കാസർകോട്ടെ കോവിഡ് മരണം 5 ആയി.

മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ ആണ് കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്. 71 വയസ്സായിരുന്നു.മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 18 നാണ് അബ്ദുൾ ഖാദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹം ഉൾപ്പെടെ യുള്ള രോഗങ്ങൾ ഇയാൾക്കുണ്ടായിരുന്നു. അബ്ദുൾ ഖാദറിന്‍റെ രോഗ ഉറവിടം വ്യക്തമല്ല.

0Shares