
കാസർകോട്: സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ മേഖലകളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്ന കാസർകോട് മർച്ചൻ്റ്സ് യൂത്ത് വിംഗിൻ്റെ നേതൃത്യത്തിൽ നടന്ന ഓവർ അം ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ പ്രഥമ യൂത്ത് ക്രിക്കറ്റ് ട്രോഫി ഫൈനനിൽ നിക്കോടിനെ തോൽപ്പിച്ച് ഓറഞ്ച് അസോസിയേറ്റ്സ് ചാമ്പ്യൻമാരായി. സംഘടന മികവുകൊണ്ടും കായിക മികവ് കൊണ്ടും പ്രഗൽഭരുടെ സാന്നിധ്യം കൊണ്ടും ഈ ക്രിക്കറ്റ് മാമാങ്കം കാസർകോടിൻ്റെ കായിക ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടിയായിരുന്നു

മുൻ ഇന്ത്യൻ താരം മുഹമ്മദ് റാഫിയുടെ സാന്നിധ്യം കളിക്കാരെയും കായിക പ്രേമികളെയും ആവേശം കൊള്ളിച്ചു. ജില്ലാ പോലീസ് ടീമും കാസർകോട് മാധ്യമ പ്രവർത്തകരായ പ്രസ്സ് ടീമും ഏറ്റുമുട്ടിയ സെലിബ്രിറ്റി മത്സരം എല്ലാവരെയും ആവേശത്തിലാക്കി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ പ്രസ്സ് ക്ലബിനെ പരാജയപ്പെടുത്തി പോലീസ് ടീം ചാമ്പ്യൻമാരായി .സെലിബ്രിറ്റി മത്സരം കെ.വി.വി.ഇ.എസ് ജില്ല പ്രസിഡൻ്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.ജെ സജി ,ജില്ല ട്രഷറർ മാഹിൻ കോളിക്കര ,ജില്ല സെക്രട്ടറി ഷിഹാബ് ഉസ്മാൻ എന്നിവർ സംബന്ധിച്ചു. സർക്കിൾ ഇൻസ്പെക്ടർ അജിത്ത് കുമാർ കളിക്കാരുമായി പരിചയപ്പെട്ടു.

പോലീസ് ടീമിൻ്റെ ട്രോഫി കാസർകോട് മർച്ചൻ്റ്സ് അസോസിയേഷൻ യൂണിറ്റ് ജനറൽ സെക്രട്ടറി കെ. .ദിനേശും ,റണറപ്പ് ആയ ടീമിൻ്റെ ട്രോഫി കെ.വി.വി.ഇ.എസ് ജില്ല സെക്രട്ടറി ശശിധരൻ.ജി.എസ് സമ്മാനിച്ചു. ജില്ലാ പ്രസ്സ് ക്ലബ് പ്രസിഡൻ്റും റിപ്പേർട്ടറുമായ ടി.എ.ഹാഷിം മുഖ്യാഥിതിയായി പങ്കെടുത്തു. ആവേശകരമായ പ്രഥമ യൂത്ത് ക്രിക്കറ്റ് ട്രോഫി ഫൈനൽ മത്സരം യൂണിറ്റ് പ്രസിഡൻ്റ് ടി.എ. ഇല്യാസ് ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്കുള്ള സമ്മാന വിതരണം പ്രമുഖ വ്യവസായി യഹ്യ തളങ്കര നിർവഹിച്ചു.

മാധ്യമ പ്രവർത്തകൻ ടി.എ ഷാഫി, കാസർകോട് മർച്ചൻ്റ്സ് അസോസിയേഷൻ നേതാക്കളായ മാഹിൻ കോളിക്കര , കെ.ദിനേശ് , ഹാരിസ് സി.കെ., റൗഫ് പളളിക്കാൽ ,നഹീം അങ്കോല ,അജിത്ത് കുമാർ .സി .കെ ,ഷറഫുദ്ധീൻ ത്വയിബ ,ശശീധരൻ .കെ, മജീദ് .ടി .ടി ,യൂത്ത് വിംഗ് രക്ഷാധികാരിയും മർച്ചൻറ സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് മുനീർ അടുക്കത്ത്ബയൽ ,യൂത്ത് വിംഗ് ഭാരവാഹികളായ വേണു ഗോപാൽ ,ഫൈറൂസ് മുബാറക്ക് ,ഇർഷാദ് സ്, സമീർ ഔട്ട്ഫിറ്റ് , ഹാരിസ് സെനോറ ,അൻവർ മിഡ്നൈറ്റ് ,ഷമീം സിക്സ് പാക്ക് ,അമീ ബീഗം, അമീർ സി ഓൺ ,അഷറഫ് .സി.സി ,അമീർ ബേബി ക്യാമ്പ് ,സിറാജ് കിസ് വ ,തുടങ്ങിയവർ സംബന്ധിച്ചു. യൂത്ത് വിംഗ് പ്രസിഡൻറ് നിസാർ സിറ്റി കൂൾ അദ്ധ്യക്ഷത വഹിച്ചു. ഷമീം ചോക്ലേറ്റ് നന്ദി പറഞ്ഞു.
