Categories
local news

പ്രവാചകനിന്ദ: വെറുപ്പിൻ്റെ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടാവണം: കേരള മുസ്‌ലിം ജമാഅത്ത്

പ്രസിഡണ്ട്‌ ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പി. എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്തു

കാസർകോട്: വിശ്വ പ്രവാചകർക്കെതിരെ തെറ്റായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കളുടെ കിരാത നടപടിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വെറുപ്പിൻ്റെ ശക്തികൾക്കെതിരെ സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. അന്ധമായ മുസ്‌ലിം വിരോധം വഴി ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ കടുത്ത ഇസ്ലാമോ ഫോബിയയാണ്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കമ്മിറ്റി പറഞ്ഞു.

എന്നും ഇന്ത്യയുടെ വളർച്ചക്കായി ശക്തമായ പിന്തുണ നൽകിയ അറബ് രാഷ്ട്രങ്ങളുടെ മുമ്പിൽ പോലും രാജ്യത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികളാണ് അടുത്തിടെ ഏതാനും വർഗീയ ശക്തികളിൽ നിന്നും തുടരെതുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ അന്യർക്ക്മുമ്പിൽ കൊച്ചാക്കുന്നതും
വർഗീയ മുതലെടുപ്പിന് പ്രേരിപ്പിക്കുന്നതുമായ ഇത്തരം ശക്തികൾക്ക് പിന്തുണ നൽകുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട്‌ ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പി. എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതം പറഞ്ഞു.

മൂസൽ മദനി തലക്കി, സുലൈമാൻ കരിവെള്ളൂർ, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, ജമാലുദ്ധീൻ സഖാഫി ആദൂർ,കന്തൽ സൂപ്പി മദനി, യൂസുഫ് മദനി ചെറുവത്തൂർ, കെ. എച്ച് അബ്ദുല്ല മാസ്റ്റർ ,സി. എൽ ഹമീദ് ചെമ്മനാട് , അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ,ഹാസൈനാർ സഖാഫി കുണിയ,വി.സി അബ്ദുല്ല സഅദി, ഇബ്രാഹിം സഖാഫി കർണ്ണൂർ, ഷാഫി സഅദി മുഗു, മൊയ്‌ദു കാമിൽ സഖാഫി ബോൾമാർ, എം. പി മുഹമ്മദ്‌ ഹാജി മണ്ണംകുഴി, അബ്ദുൽ റസാഖ് മദനി ബായാർ, ഇബ്രാഹിം ഹാജി കുബണൂർ, അബൂബക്കർ സഅദി നെക്രാജ്, അബ്ദുൽ റഹിമാൻ സഖാഫി പള്ളങ്കോട്, സൂപ്പി മദനി കുമ്പോട്, അഷ്‌റഫ്‌ കരിപ്പൊടി, അബ്ദുൽ സത്താർ പഴയ കടപ്പുറം, അബ്ദുൽ റഷീദ് ഹാജി തൃക്കരിപ്പൂർ തുടങ്ങിയവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest