വീട്ടുകാരുടെ സംയോജിത ഇടപെടൽ ഒഴിവായത് വൻ ദുരന്തം; നെക്രാജെ പുണ്ടൂരിലുണ്ടായ അപകടം ഇനി ഒരു വീട്ടിലും ആവർത്തിക്കാതിരിക്കട്ടെ; വേനൽ ചൂട് കൂടുന്നതിനാൽ തീപിടിത്തം ഒഴിവാക്കാൻ ജാഗ്രത പാലിക്കണം

  • Post category:local news
  • Reading time:2 mins read
You are currently viewing വീട്ടുകാരുടെ സംയോജിത ഇടപെടൽ ഒഴിവായത് വൻ ദുരന്തം; നെക്രാജെ പുണ്ടൂരിലുണ്ടായ അപകടം ഇനി ഒരു വീട്ടിലും ആവർത്തിക്കാതിരിക്കട്ടെ; വേനൽ ചൂട് കൂടുന്നതിനാൽ തീപിടിത്തം ഒഴിവാക്കാൻ ജാഗ്രത പാലിക്കണം

നെക്രാജെ/ കാസർകോട്: നെക്രാജെ വില്ലേജിലെ പുണ്ടൂരിൽ തികളാഴ്ച്ച രാവിലെ വൻ തീപിടിത്തമുണ്ടായി. പുണ്ടൂർ പടളയിലെ ഗോപാല കൃഷ്ണ കെദിലായയുടെ വീട്ടിലായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള ഷെഡിലേക്ക് തീപടർന്നുപിടിക്കുകയായിരുന്നു. ടോയിലറ്റ്, കുളിറൂം എന്നിവയ്ക്ക് പുറമെ പശുക്കളുടെ തൊഴുത്തും അടങ്ങിയതായിരുന്നു ഷെഡ്ഡ്. ധാരാളം വൈക്കോലും, വിറകും, തേങ്ങ ചെപ്പും അടക്ക ചെപ്പും സൂക്ഷിച്ചതും ഇതേ ഷെഡിലായിരുന്നു. കുളിക്കാനായി വെള്ളം ചൂടാകുന്ന അടുപ്പിൽ നിന്നുമാണ് തീ പടർന്നത്.

ഷെഡിലേക്ക് തീ പടരുന്നത് കണ്ട വീട്ടുകാർ തൊഴുത്തിലുണ്ടായിരുന്ന പശുക്കളെ ആദ്യം രക്ഷപെടുത്തി. ഗിർ, റെഡ്‌ഡിന് ഇനത്തിൽപെട്ട വലിയ ഇനം പശുക്കളായിരുന്നു രക്ഷപെട്ടത്. വീട്ടിലേക്ക് തീപടർന്നു പിടിക്കാത്ത വിധം സമീപവാസികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്. വിവരമറിഞ്ഞ് കാസർകോട്ടുനിന്നും ഫയർ യൂണിറ്റ് ഉദ്യോഗസ്ഥർ എത്തിയാണ് തീ നിയന്ത്രണവിദേയമാക്കിയത്. വലിയ ഫയർ യുണിറ്റ് ആദ്യം എത്തിയെങ്കിലും സംഭവസ്ഥലത്തേക്ക് എത്തിപെടാൻ സാധിച്ചില്ല. പിന്നീട് ചെറിയ യൂണിറ്റ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. ഒരുലക്ഷത്തില്‍ അധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കഠിനമായ വേനൽ ചൂട് തുടരുന്നതിനാൽ ഒരു തീപ്പൊരി മതി ഈ സമയത്ത് സർവ്വതും അഗ്നിക്കിരയാവാൻ, ഇതിനെ ചെറുത്ത് നിൽക്കാൻ ഓരോരുത്തരും സാദാ ജാഗ്രത പാലിക്കണം. തീപിടിത്തമുണ്ടായാൽ ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ ഇടപെടലിനൊപ്പം പൊതു ജനങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യമാണ്. തീ പടർന്നുപിടിക്കുന്ന വസ്തുക്കൾ ഒരുമിച്ച് ഒരേ ഇടത്ത് വെക്കുന്നതും അതിന് സമീപത്തായി അടുപ്പ് കൂട്ടുന്നതും അപകടം ഉണ്ടാവാൻ സാധ്യത ഏറെയാണ്. അതിന്‍റെ ഉദാഹരണമാണ് പുണ്ടൂരിലെ സംഭവം. ഇത്തരം സാഹചര്യം അവരവരുടെ വീട്ടിൽ ഇല്ല എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തുക.

ഓരോ ജില്ലാ ആസ്ഥാനങ്ങളിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്‍റെ സഹായം ഇന്ന് ലഭ്യമാണെങ്കിലും ഇവർക്ക് എല്ലാ സ്ഥലങ്ങളിലും എത്തിപ്പെടാൻ സാധിച്ചെന്ന് വരില്ല. വലിയ വാഹങ്ങൾ കടന്നുപോകാത്ത അപകട സഥലങ്ങളിലേക്കാണ് ചെറിയ വാഹനത്തിന്‍റെ സാന്നിധ്യം ഉപകാരപ്പെടുന്നത്. അതിനായി അപകട സ്ഥലം വിളിച്ചുപറയുന്നവർ ശരിയായ വിവരം നൽകേണ്ടത് അനിവാര്യമാണ്. ഇത് പൊതുജനം ശ്രദ്ധിക്കണമെന്നും കാസർകോട്ടെ ഫയർ ആൻഡ് സേഫ്റ്റി സീനിയർ ഓഫീസർ കെ.വി മനോഹരൻ പറഞ്ഞു.

അപകട സ്ഥലത്തേക്ക് അതിവേഗം എത്തിപെടാനാണ് അമിതഭാരവും വഹിച്ചുള്ള ഫയർ ആൻഡ് സേഫ്റ്റി യൂണിറ്റ് വാഹനം ചിറിപായുന്നത്. ഇത്തരം സമയങ്ങളിൽ ചിലപ്പോൾ റോഡിൽ മറ്റു വാഹനങ്ങളിൽ നിന്നും സൈഡ് കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. സൈറണിറ്റ് വരുന്ന ഫയർ എൻജിൻ വാഹനം അപകട സ്ഥലത്തേക്കാണ് പോകുന്നത്. വിവരം ലഭിച്ചാലുടൻ ഒരുനിമിഷമെങ്കിലും മുന്നേ അപകട സ്ഥലത്തേക്ക് എത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഈ സാഹചര്യങ്ങളിൽ റോഡിലുടെ യാത്രചെയ്യുന്ന മറ്റു വാഹന യാത്രക്കാർ സഹകരിക്കണമെന്നും കാസർകോട്ടെ ഫയർ ആൻഡ് സേഫ്റ്റി സീനിയർ ഓഫീസർ രാമചന്ദ്രൻ ആർ.പറഞ്ഞു.

ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ സുരേഷ്, ഹരി കൃഷ്ണ, സജേഷ് സാജൻ, ഡ്രൈവർമാരായ റോയ് മാത്യു, ശ്രീജിത്ത്, ഹോംഗാർഡ് ഉദ്യോഗസ്ഥരായ ആനന്ദൻ, രാമചന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

0Shares