ആര്‍.എസ്‌.എസ് നിയന്ത്രിക്കുന്ന സ്വപ്‌ന ജോലി ചെയ്യുന്ന സ്ഥാപനവും സാമ്പത്തിക സ്രോതസും; അന്വേഷണം ആവശ്യപ്പെട്ട് പരാതി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ആര്‍.എസ്‌.എസ് നിയന്ത്രിക്കുന്ന സ്വപ്‌ന ജോലി ചെയ്യുന്ന സ്ഥാപനവും സാമ്പത്തിക സ്രോതസും; അന്വേഷണം ആവശ്യപ്പെട്ട് പരാതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എച്ച്‌.ആര്‍.ഡി.എസ് എന്ന സ്ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എച്ച്‌.ആര്‍.ഡി.എസിൻ്റെ സാമ്പത്തിക സ്രോതസും പ്രവര്‍ത്തനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായരാണ് വിജിലന്‍സ് ഡയറക്ടര്‍ക്കും ലോ ആന്‍ഡ് ഓര്‍ഡര്‍ എ.ഡി.ജി.പിക്കും പരാതി നല്‍കിയത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചതോടെയാണ് സ്വപ്‌നസുരേഷും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും വീണ്ടും വാര്‍ത്തകളിലിടം പിടിച്ചത്. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളും സംബന്ധിച്ച്‌ വിശദമായ അന്വേഷണം പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ആര്‍.എസ്‌.എസ് നിയന്ത്രിക്കുന്ന സ്ഥാപനമെന്ന ആക്ഷേപം ഈ സ്ഥാപനത്തിനു നേരെയുണ്ട്. ആര്‍.എസ്‌.എസ് പിന്‍ബലമുള്ള ഒരു സംഘടന സ്വപ്‌നയ്ക്കും സരിത്തിനും ജോലി നല്‍കിയതും അവിടെ ജീവനക്കാരി ആയിരിക്കെ മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതും യാദൃച്ഛികമല്ലെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് ആരോപണങ്ങളെന്നുമാണ് നേതാക്കളുടെ പ്രതികരണം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യമന്ത്രിക്കെതിരെ തിരിയുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് പുതിയ വെളിപ്പെടുത്തലെന്ന ആരോപണവും നേതാക്കള്‍ ഉന്നയിച്ചിരുന്നു.പുതിയ പരാതി ലഭിച്ചതോടെ സ്ഥാപനത്തിനെതിരായ നടപടിയിലേക്കു നീങ്ങാനാകും പോലീസ് നീക്കം.

0Shares