
കാഞ്ഞങ്ങാട് / കാസർകോട്: പട്ടിൻ്റെ പ്രൗഢി ലോകത്തിൻ്റെ നെറുകയില്‍ എത്തിച്ച ഇമ്മാനുവല്‍ സില്‍ക്സ് കാഞ്ഞങ്ങാട് ഷോറൂമിൽ അഞ്ചാമത് വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. പ്രശസ്ത സിനിമാ താരം ഭാവന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന വേദിയില്‍ വച്ച് നടന്ന നറുക്കെടുപ്പിലെ വിജയികള്‍ക്ക് സ്വര്‍ണനാണയങ്ങളും മുഖ്യാതിഥികള്‍ക്ക് ഉപഹാരങ്ങളും ഭാവന കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍, മുന്‍ നഗരസഭ അധ്യക്ഷന്‍ വി.വി.രമേശന്‍, എം. ബി. എം. അഷ്‌റഫ്, ഇമ്മാനുവല്‍ സില്‍ക്സ് എം.ഡി അസീസ്, സി. ഇ . ഒ ടി. ഒ ബൈജു, സി.പി. ഫൈസല്‍, ജനറല്‍ മാനേജര്‍ ഇബ്രാഹിം, ടി.പി. സക്കറിയ, പി.ആര്‍.ഒ മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ ടി. സന്തോഷ്, അഡ്മിന്‍ മാനേജര്‍ ടി. പി.നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

വിഷുവും റംസാനും മറ്റെല്ലാ ആഘോഷ അവസരങ്ങളും കമനീയമായ രീതിയില്‍ അണിഞ്ഞൊരുങ്ങാന്‍ ആവശ്യമായ മികച്ച വസ്ത്രങ്ങളുടെ കളക്ഷനുകളും ഒപ്പം സമ്മാനപദ്ധതിയും, ഡിസ്‌കൗണ്ട്കളും, ഓഫറുകളും ആനിവേഴ്‌സറി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി ഇമ്മാനുവല്‍ സില്‍ക്‌സ് ഒരുക്കിയിട്ടുണ്ട്.

എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കുന്നു. ബംബര്‍ സമ്മാനമായ ഡാറ്റ്‌സണ്‍ റെഡി ഗോ കാര്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടാതെ ആനിവേഴ്‌സറി ആഘോഷങ്ങളുടെയും വിഷുവും റംസാനും പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ഒരുക്കിയിരിക്കുന്നു.

അനന്യമായ വസ്ത്ര ശേഖരണങ്ങളും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവുമായാണ് ഇമ്മാനുവല്‍ സില്‍ക്‌സ് ആനിവേഴ്‌സറി ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്തിരിക്കുന്നത്. ഏറ്റവും മികച്ച വസ്ത്രങ്ങള്‍ കൂടുതല്‍ സെലക്ഷനോടുകൂടി ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച കസ്റ്റമര്‍ സര്‍വീസോടുകൂടി നല്‍കുക എന്നതാണ് ഇമ്മാനുവല്‍ സില്‍ക്‌സിൻ്റെ ലക്ഷ്യം.

ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങാന്‍ ബ്രൈഡല്‍ സാരികള്‍, ബ്രൈഡല്‍ ഗൗണുകള്‍, ബ്രൈഡല്‍ ലാച്ചകള്‍, വെഡിങ് സ്യൂട്ട്, ഷര്‍വാണി, വെഡിങ് ധോത്തി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകള്‍ വെഡിങ് വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ വിവിധ ശ്രേണികളിലായി സാരികള്‍, ഡിസൈന്‍ സാരികള്‍, പട്ടുസാരികള്‍ എന്നിവയ്ക്ക് പുറമേ വിഷുവിനു റംസാനും വേണ്ടിയുള്ള തനത് കണക്ഷനുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

പുരുഷന്മാര്‍ക്കായി വിവിധ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍, പാന്റ്‌സ്, ഷര്‍ട്ടിങ്ങ്,, സ്യുട്ടിങ്, എന്നിവയുടെ മികച്ച കളക്ഷനുകളും മെന്‍സ് വിഭാഗത്തില്‍ ഒരുക്കിയിട്ടുണ്ട്. ചുരിദാര്‍,കുര്‍ത്തീസ്, ടോപ്‌സ് ഡ്രസ്സ് മെറ്റീരിയലുകള്‍ എന്നിവയുടെ ഏറ്റവും പുതിയ ട്രെന്‍ഡി മോഡലുകളാണ് ലേഡീസ് വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി കിഡ്‌സ് ക്ലബ്ബില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നു. മികച്ച സെലക്ഷന്‍, ഉയര്‍ന്ന ഗുണമേന്മ, കുറഞ്ഞ വില, മികച്ച കസ്റ്റമര്‍ സര്‍വീസ് എന്നിവയാണ് ഇമ്മാനുവല്‍ സില്‍ക്സിൻ്റെ പ്രത്യേകത. ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
