രാജ്യത്തിൻ്റെ നിലനിൽപ്പിൻ്റെ അടിസ്ഥാനം ഫെഡറലിസം; എല്ലാ മത വിശ്വാസികളെയും ഉൾക്കൊള്ളുന്ന ജനമുന്നേറ്റം ആയിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനം: മുഖ്യമന്ത്രി പിണറായി വിജയൻ

You are currently viewing രാജ്യത്തിൻ്റെ നിലനിൽപ്പിൻ്റെ അടിസ്ഥാനം ഫെഡറലിസം; എല്ലാ മത വിശ്വാസികളെയും ഉൾക്കൊള്ളുന്ന ജനമുന്നേറ്റം ആയിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഫെഡറലിസം രാജ്യത്തിൻ്റെ നിലനിൽപ്പിൻ്റെ അടിസ്ഥാന ഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മത വിശ്വാസികളെയും ഉൾക്കൊള്ളുന്ന ജന മുന്നേറ്റം ആയിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനം. ഈ യാഥാർഥ്യത്തെ മറന്നു കൊണ്ട് സ്വീകരിക്കുന്ന നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

76-ാമത് സ്വാതന്ത്ര്യ ദിനം സംസ്ഥാനത്ത് വിപുലമായ രീതിയിൽ ആഘോഷിച്ചു. ജില്ലാ കേന്ദ്രങ്ങളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് മന്ത്രിമാർ നേതൃത്വം നൽകി. കണ്ണൂരിൽ എം.വി ഗോവിന്ദനും, കൊല്ലത്ത് കെ.എൻ ബാലഗോപാലും, എറണാകുളത്ത് പി.രാജീവും, ആലപ്പുഴയിൽ പി.പ്രസാദും കോട്ടയത്ത് വി.എൻ വാസവനും കോഴിക്കോട് പി.എ മുഹമ്മദ് റിയാസും പതാക ഉയർത്തി.

വയനാട്ടിൽ എ.കെ ശശീന്ദ്രൻ, മലപ്പുറത്ത് വി.അബ്ദുറഹിമാൻ, പത്തനംതിട്ടയിൽ വീണ ജോർജ്, പാലക്കാട് കെ.കൃഷ്‌ണകുട്ടി, തൃശ്ശൂരിൽ കെ.രാധാകൃഷ്ണൻ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, കാസർകോട് അഹമ്മദ് ദേവർകോവിലും ആണ് പതാക ഉയർത്തിയത്.

0Shares