മായാനദി സിനിമയുടെ ഷൂട്ടിംഗ് കഴിയുന്നത് വരെ അച്ഛനും അമ്മയും എന്നോട് മിണ്ടിയിട്ടില്ല: ഐശ്വര്യ ലക്ഷ്മി

  • Post category:entertainment
  • Reading time:1 min read
You are currently viewing മായാനദി സിനിമയുടെ ഷൂട്ടിംഗ് കഴിയുന്നത് വരെ അച്ഛനും അമ്മയും എന്നോട് മിണ്ടിയിട്ടില്ല: ഐശ്വര്യ ലക്ഷ്മി

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറി, മായാനദിയിലെ അപ്പുവടക്കം ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. തൻ്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോൾ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിൽ വന്നൊരാളാണ് താനെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.

‘ആദ്യത്തെ സിനിമയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങളെ കിട്ടി. സിനിമയിൽ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. എല്ലാവരും ചോദിക്കും ഐശ്വര്യ നന്നായിട്ട് സ്ട്രഗിൾ ചെയ്തിട്ടുണ്ടല്ലെ എന്ന്. പക്ഷെ എനിക്ക് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമകളുടെ ഭാഗമാവാൻ എനിക്ക് പറ്റി,’ ഐശ്വര്യ പറയുന്നു.

സിനിമയിൽ അഭിനയിക്കാൻ വരുന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും വീട്ടുകാർക്ക് നല്ല എതിർപ്പുണ്ടായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ‘അച്ഛനും അമ്മയും ഒട്ടും സപ്പോർട്ടീവല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മായാനദി കഴിയുന്ന വരെ ഒരു ആറുമാസത്തോളം അവർ എന്നോട് സംസാരിച്ചിട്ടില്ലായിരുന്നു,’ താരം പറയുന്നു. പൊന്നിയിൻ സെൽവനാണ് ഐശ്വര്യ ലക്ഷിമിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

0Shares