
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ലിവിംഗ് പാർട്‌ണർ യുവാവ് കൊന്ന് 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിലുപേക്ഷിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവതിയുടെ പിതാവ്. മകള്‍ ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകം ലവ് ജിഹാദിൻ്റെ ഭാഗമാണെന്ന് പിതാവ് ആരോപിച്ചു. പ്രതി അല്‍ത്താഫ് അമീന്‍ പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധയുടെ കൊലയ്ക്ക് പിന്നില്‍ ലവ് ജിഹാദാണെന്ന ആരോപണം ബി.ജെ.പിയും ഉന്നയിച്ചു. ഇത് വെറുമൊരു കൊലപാതകമായി കാണാനാവില്ല. ലവ് ജിഹാദിൻ്റെ സാധ്യതയും പോലീസ് പരിശോധിക്കണം. ഒരാള്‍ മാത്രമല്ല, സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് രാം കദം പറഞ്ഞു.
കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും ലവ് ജിഹാദ് ആരോപണം ഉന്നയിക്കുന്നു. ഹിന്ദു യുവതിയായ ശ്രദ്ധയെ മുസ്ലീം യുവാവായ അല്‍താഫ് കൊലപ്പെടുത്തിയത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇതിനു പിന്നിലെ ലവ് ജിഹാദ് സാധ്യത പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം ബെഗുസരായില്‍ പറഞ്ഞു.
അതിനിടെ, അല്‍ത്താഫുമായി പോലീസ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ച മെഹ്രൗളിയിലെ വനമേഖലയില്‍ തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നൂം കണ്ടെത്തിയ പത്ത് ശരീര സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. അവ മനുഷ്യൻ്റെ മൃതദേഹ ഭാഗങ്ങള്‍ തന്നെയാണോ എന്നൂം ആണെങ്കില്‍ ശ്രദ്ധയുടെ പിതാവിൻ്റെ ഡി.എന്‍.എ സാമ്പിളുമായി യോജിക്കുന്നുണ്ടോ എന്നുമാണ് പരിശോധിക്കുന്നത്.

ശ്രദ്ധയുടെ കൊലയ്ക്കു ശേഷം വിവരം മറച്ചു വയ്ക്കാന്‍ അല്‍ത്താഫ് ശ്രദ്ധയുടെ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. ജൂലായ് വരെയാണ് ഉപയോഗിച്ചത്. പിന്നീട് ശ്രദ്ധയുടെ ഫോണ്‍ അയാള്‍ മുംബൈയില്‍ ഉപേക്ഷിച്ചു. അന്വേഷണം വഴി തെറ്റിക്കാനായിരുന്നു ഇത്.
പ്രണയം, സംശയം, ചതി, ഒടുവില്‍ കൊലപാതകം, അതായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ കൊലപാതകത്തിന്‍റെ കാതല്‍. എന്നാല്‍, കേസന്വേഷണം പുരോഗമിക്കുന്നതിനിടെ കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
പ്രണയവും ഒടുവില്‍ തീര്‍ത്തും പൈശാചികമായ രീതിയില്‍ നടത്തിയ കൊലപാതവും രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഡെക്‌സ്റ്റര്‍ വെബ് സീരീസിലൂടെയാണ് അഫ്താബിന് കൊലപാതകത്തിനുള്ള ഐഡിയ ലഭിച്ചത് എന്നത് രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തല്‍ ആയിരുന്നു. ഹൃദയസ്പര്‍ശിയായ പ്രണയം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചപ്പോഴും സംഭവം സംബന്ധിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ അതിലേറെ ഞെട്ടിക്കുന്നതാണ്. പുതിയ പുതിയ വെളിപ്പെടുത്തലുകളാണ് ഈ കേസില്‍ പുറത്തു വന്നുകൊണ്ടിരിയ്ക്കുന്നത്.
ശ്രദ്ധയെ കൊലപ്പെടുത്താനും കൊലപാതകത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനും അഫ്താബ് നടത്തിയ സമ്പൂര്‍ണ ആസൂത്രണം അമ്പരപ്പിക്കുന്നതാണ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ശ്രദ്ധയുടെ ശരീരത്തോട് അഫ്താബ് കാട്ടിയ ക്രൂരത ഹൃദയഭേദകമാണ്.
ശ്രദ്ധ വധക്കേസില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഏറെ ഞെട്ടിക്കുന്നതാണ്. അതായത്, ശ്രദ്ധയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഫ്താബ് ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചിരുന്നു. മാത്രമല്ല, ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ സൂക്ഷിച്ചിരുന്ന അതേ മുറിയില്‍ വച്ച് ആ യുവതിയുമായി അയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഈസമയം, ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ അഫ്താബ് അതേ മുറിയില്‍ തന്നെ അലമാരയില്‍ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്നു.
ശരീരം മുറിച്ചത് ഗൂഗിളിന്‍റെ സഹായത്തോടെ
കഴുത്ത് ഞെരിച്ച് ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം മുറിക്കാന്‍ ഗൂഗിളില്‍ നിന്ന് പഠിച്ചതായി അഫ്താബ് വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം അഫ്താബ് ശ്രദ്ധയുടെ മൃതദേഹം കുളിമുറിയിലാണ് സൂക്ഷിച്ചത്. മൃതദേഹം മുറിക്കുന്നതും രക്തക്കറ മായ്ക്കുന്നതും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഗൂഗിളില്‍ നിന്നും ലഭിച്ചു. പിന്നീട് മാര്‍ക്കറ്റില്‍ നിന്നും വാള്‍ വാങ്ങി, ശരീരം 35 കഷണങ്ങളാക്കി. മനുഷ്യ ശരീരഘടനയെ കുറിച്ച് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞതായി ഇയാളുടെ ലാപ്‌ടോപ്പിലെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി തെളിയിയ്ക്കുന്നു.
300 ലിറ്റര്‍ ഫ്രിഡ്ജിലാണ് മൃതദേഹത്തിന്‍റെ കഷ്ണങ്ങള്‍ സൂക്ഷിച്ചിരുന്നത്
ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ അഴുകിപ്പോകാതെ സൂക്ഷിക്കാന്‍ രക്ഷിക്കാന്‍ അഫ്താബ് മാര്‍ക്കറ്റില്‍ നിന്ന് 300 ലിറ്ററിന്‍റെ ഫ്രിഡ്ജ് വാങ്ങി കൊണ്ടുവന്നു. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങള്‍ ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷനേടാന്‍ വീട്ടില്‍ കുന്തിരിക്കം കത്തിക്കുക പതിവായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് രാത്രി രണ്ടുമുതല്‍ മൂന്നുവരെയുള്ള സമയത്ത് വീട്ടില്‍ നിന്ന് ഇറങ്ങി മെഹ്‌റൗളിയിലെ വനത്തില്‍ 18 ദിവസത്തോളം മൃതദേഹത്തിന്‍റെ കഷങ്ങള്‍ ഉപേക്ഷിച്ചത്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അഫ്താബ് കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന്‍റെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുകയും ചെയ്തു. ഡെക്‌സ്‌റ്റര്‍ വെബ് സീരീസ് കണ്ടതിന് ശേഷമാണ് ഈ ക്രൂരമായ രീതിയില്‍ കൊല്ലണമെന്ന ആശയം തന്‍റെ മനസ്സില്‍ ഉദിച്ചതെന്ന് അഫ്താബ് പോലീസിനോട് പറഞ്ഞു.
ഇരുവരും തമ്മില്‍ അടിക്കടി വഴക്കുണ്ടാകാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ അഫ്താബ് പോലീസിനോട് പറഞ്ഞു. വിവാഹത്തിനായി ശ്രദ്ധ അഫ്താബിനെ നിര്‍ബന്ധിച്ചിരുന്നു. അഫ്താബിന് മറ്റ് പല പെണ്‍കുട്ടികളുമായും ബന്ധമുണ്ടായിരുന്നു. ഇത് ശ്രദ്ധയ്ക്കും അറിവുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഇതില്‍ മനം മടുത്ത അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു. മെയ് 18ന് ഇയാള്‍ ശ്രദ്ധയെ കൊലപ്പെടുത്തി.
അതേസമയം, അഫ്താബിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ശ്രദ്ധയുടെ പിതാവ് രംഗത്തെത്തി. അഫ്താബിനെ കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഈ കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.
