കുട്ടികൾക്ക് കാസർകോട് സിറ്റി ഗോൾഡിൽ ഫാൻസി ഡ്രസ് മത്സരം; ഒക്ടോബർ രണ്ടുമുതൽ അഞ്ചുവരെ, വിജയികൾക്ക് ഗാന്ധിജയന്തി ആഘോഷത്തിൽ സമ്മാനങ്ങൾ

You are currently viewing കുട്ടികൾക്ക് കാസർകോട് സിറ്റി ഗോൾഡിൽ ഫാൻസി ഡ്രസ് മത്സരം; ഒക്ടോബർ രണ്ടുമുതൽ അഞ്ചുവരെ, വിജയികൾക്ക് ഗാന്ധിജയന്തി ആഘോഷത്തിൽ  സമ്മാനങ്ങൾ

കാസർകോട്: നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിക്കുന്നു. സിറ്റി ഗോൾഡ് കിഡ്‌സ് ഷോറൂമിൽ ‘ഹീറോസ് ഓഫ് ഹിസ്റ്ററി’ എന്ന പ്രമേയവുമായാണ് ഫാൻസി ഡ്രസ് മത്സരം. ഒക്ടോബർ രണ്ട് മുതൽ അഞ്ചുവരെ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

ഇന്ത്യയുടെ ചരിത്രത്തിൽ അക്രമ രഹിതമായ പോരാട്ടം അഹിംസ സിദ്ധാന്തത്തെ അടയാളപ്പെടുത്തുകയും ജനങ്ങളിൽ ഒരാളായി നിന്ന് ബ്രിട്ടീഷ് ഭരണാധികാരികൾക്ക് എതിരായി സമരം നയിക്കുകയും ചെയ്‌ത മഹാവ്യക്തിയാണ് ഗാന്ധിജി. സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ മഹത്തായ സ്വാധീനം തള്ളിക്കളയാനാവില്ല. സത്യം, സമാധാനം, സഹിഷ്ണുത, സാമൂഹിക നീതി എന്നിവയുടെ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹം പ്രചോദനമായി തുടരുന്നു.

ഗാന്ധിജിയുടെ ജീവിതവും ലോകത്തിന് നൽകിയ മഹത്തായ സന്ദേശം കുട്ടികളുടെ കലാ മത്സരത്തിലൂടെ ഓർമപ്പെടുത്തുന്ന മത്സരത്തിൻ്റെ ലക്ഷ്യം. ഏറ്റവും ഭംഗിയായി വേഷമണിഞ്ഞു അരങ്ങിലെത്തണം. നാല് വയസ് മുതൽ പത്ത് വയസ്സ് വരെയുള്ള പത്ത് വീതം കുട്ടികൾക്ക് ഓരോ ദിവസവും മത്സരിക്കാം. താത്പര്യമുള്ളവർ 09496358038 എന്ന നമ്പറിൽ ബന്ധപെടണമെന്ന് സിറ്റി ഗോൾഡ് ഷോറൂം മാനേജ്‌മണ്ട് അറിയിച്ചു.

0Shares