ഹീറോയിക് കഥാപാത്രങ്ങള്‍ കണ്ട് കൊതിതീര്‍ന്നിട്ടില്ല; മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കുറിച്ച്‌ ഫഹദ് ഫാസില്‍ പറയുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing ഹീറോയിക് കഥാപാത്രങ്ങള്‍ കണ്ട് കൊതിതീര്‍ന്നിട്ടില്ല; മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കുറിച്ച്‌  ഫഹദ് ഫാസില്‍ പറയുന്നു

മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കുറിച്ച്‌ വാചാലനായി നടന്‍ ഫഹദ് ഫാസില്‍. ഇരുവരുടെയും ഹീറോയിക് കഥാപാത്രങ്ങള്‍ കണ്ട് തനിക്ക് കൊതിതീര്‍ന്നിട്ടില്ലെന്നും ഇനിയും അവര്‍ക്ക് ഏറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഉണ്ടെന്നും ഫഹദ് പറഞ്ഞു.ഹിന്ദിയില്‍ അമിതാഭ് ബച്ചനെ പോലുള്ള നടന്മാരൊക്കെ ഹീറോയിസം വിട്ട് കുറച്ചുകൂടി അര്‍ത്ഥവത്തായിട്ടുള്ള റോളുകളിലേക്ക് മാറി.

മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഹീറോയിസം റോളുകളില്‍ കാണാന്‍ സമയമായി എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഫഹദിന്‍റെ മറുപടി. മമ്മൂക്ക തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്.ഞാനും ദുല്‍ഖറും കൂടി ഇരിക്കുമ്പോഴായിരുന്നു ആ കാര്യം പറഞ്ഞത്.

എല്ലാവര്‍ക്കും എവിടെ സ്പേസ് ഉണ്ട്. നീയൊക്കെ നോക്കിയും കണ്ടും നിന്നാല്‍ ഇവിടെ നില്‍ക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അതാണ് അതിന്‍റെ സത്യവും. ഇവിടെ എല്ലാവര്‍ക്കും സ്പേസ് ഉണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നതെന്ന് ഫഹദ് കൂട്ടിച്ചേര്‍ത്തു.

0Shares