എല്ലാവർക്കും രണ്ട് കണ്ണുകൾ ഉണ്ടെങ്കിലും ഒരേ കാഴ്ച്ചപ്പാടില്ല; സ്വിമ്മിങ്ങ് പൂളിൽ നിന്നുള്ള ഫോട്ടോസുമായി അഞ്ജു കുര്യൻ

  • Post category:entertainment
  • Reading time:1 min read
You are currently viewing എല്ലാവർക്കും രണ്ട് കണ്ണുകൾ ഉണ്ടെങ്കിലും ഒരേ കാഴ്ച്ചപ്പാടില്ല; സ്വിമ്മിങ്ങ് പൂളിൽ നിന്നുള്ള ഫോട്ടോസുമായി അഞ്ജു കുര്യൻ

പഠിക്കുന്ന സമയത്തു തന്നെ മോഡലിംഗ് രംഗത്തേക്ക് കടന്ന് വന്ന താരമാണ് അഞ്ജു കുര്യൻ. മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കൂര്യൻ്റെ തുടക്കം.

‘ഞാന്‍ പ്രകാശനി’ലെ ബര്‍ഗറുമായി എത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഒരു തുടക്കക്കാരിയെന്ന നിലയിലുള്ള പരിഭ്രമങ്ങളില്ലാതെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ അഞ്ജുവിന് കഴിഞ്ഞു. മോഡലിങ് രംഗത്തും സജീവമാണ് അഞ്ജു കുര്യന്‍. മേപ്പടിയാന്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ,കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ.. എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു. കൂടാതെ തമിഴിലും മലയാളത്തിലുമായി ചില ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും അഞ്ജു കുര്യന്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ താരത്തിനു ഒരുപാട് ഫോളോവേഴ്സുമുണ്ട്. അഞ്ജുവിൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. വെങ്കട്ട് ബാലയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളെടുത്തത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സ്വിമ്മിങ്ങ് പൂൾ ഫോട്ടോസാണ് താരം പങ്ക് വെച്ചിരിക്കുന്നത്. എല്ലാവർക്കും രണ്ട് കണ്ണുകൾ ഉണ്ടെങ്കിലും ഒരേ കാഴ്ച്ചപ്പാടല്ല ഉള്ളത് എന്നാണ് താരം കുറിച്ചത്.

https://www.instagram.com/p/CU6p6RxBd-t/?utm_source=ig_embed&ig_rid=76d842b9-1bc7-44da-9480-e0647679fac5
0Shares