എതിര്‍ക്കും തുനിന്തവന്‍- കംപ്ലീറ്റ് കൊമേഷ്യല്‍ പാക്കേജ്; ആശംസകളുമായി മീര ജാസ്മിൻ

  • Post category:entertainment
  • Reading time:1 min read
You are currently viewing എതിര്‍ക്കും തുനിന്തവന്‍- കംപ്ലീറ്റ് കൊമേഷ്യല്‍ പാക്കേജ്; ആശംസകളുമായി മീര ജാസ്മിൻ

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം എതര്‍ക്കും തുനിന്തവന്‍ തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടി മീരാ ജാസ്മിൻ.‘എതിര്‍ക്കും തുനിന്തവന്‍- കംപ്ലീറ്റ് കൊമേഷ്യല്‍ പാക്കേജ്, സൂര്യ- മാന്‍ ഓഫ് മാസ്, പ്രിയപ്പെട്ട പാണ്ഡിരാജ് ആശംസകള്‍’ എന്നാണ് മീര ട്വിറ്ററില്‍ കുറിച്ചത്.

പിന്നാലെ കമന്റുമായി മീരയുടെ തമിഴ് ആരാധകരും എത്തി. തമിഴ് ചിത്രത്തിലേക്ക് ഇനി എന്നാകും അഭിനയിക്കുന്നതെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. അതേസമയം, സത്യന്‍ അന്തിക്കാടിൻ്റെ മകള്‍ എന്ന ചിത്രത്തിലൂടെ ആറു വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തില്‍ നായികയായി എത്താന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. ജയറാമാണ് ചിത്രത്തില്‍ നായകന്‍.

‘ കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിൽ നായിക ആകുന്നത് മീര ജാസ്‍മിന്‍ ആണ്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്.

0Shares