
തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി ഒരാൾ കുത്തേറ്റ് മരിച്ചു.
തിരുവനന്തപുരം നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. അന്യസംസ്ഥാന വിദ്യാർത്ഥികളാണ് മദ്യലഹരിയിൽ പരസ്പരം ഏറ്റുമുട്ടിയത്. മൂന്നാം വർഷ വിദ്യാർത്ഥി വലിന്‍റിന്‍ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിന്‍റിന്‍. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാൽസങിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നഗരൂർ നെടുംപറമ്പ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതും കൊലപാതകത്തിൽ കലാശിച്ചതും. വലന്‍റ്ന് നെഞ്ചിലും വയറിലും കുത്തേറ്റു. സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇത് പ്രധാന തെളിവായി മാറിയിട്ടുണ്ട്. കൊലപാതക കാരണം മുൻ വൈരാഗ്യമെന്ന് പോലീസ് അറിയിച്ചു. പ്രതി കത്തി കയ്യിൽ കരുതിയിരുന്നതായും കോല നടത്താൻ മുൻകൂട്ടി തീരുമാനിച്ചിരുന്നതായും പോലീസ് പറയുന്നു.
