എട്ടിക്കുളം താജുൽ ഉലമ എഡ്യൂക്കേഷൻ സെന്റർ; കാന്തപുരം പ്രസിഡണ്ട് കുമ്പോൽ തങ്ങൾ ജനറൽ സെക്രട്ടറി

  • Post category:local news / news
  • Reading time:1 min read
You are currently viewing എട്ടിക്കുളം താജുൽ ഉലമ എഡ്യൂക്കേഷൻ സെന്റർ; കാന്തപുരം പ്രസിഡണ്ട് കുമ്പോൽ തങ്ങൾ ജനറൽ സെക്രട്ടറി

പയ്യന്നൂർ: എട്ടിക്കുളം താജുൽ ഉലമ എഡ്യൂക്കേഷൻ സെന്റർ ഭാരവാഹികളായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസിഡണ്ട്,സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ജനറൽ സെക്രട്ടറി, സയ്യിദ് ഹാമിദ് ഇമ്പിച്ചി കോയ തങ്ങൾ അൽ ബുഖാരി വർക്കിംഗ്‌ പ്രസിഡണ്ട്,യൂസുഫ് ഹാജി പെരുമ്പ ട്രഷറർ. കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം,അബ്ദുൽ കാദിർ മദനി കൽത്തറ,പള്ളങ്കോട് അബ്ദുൽ കാദർ മദനി വൈസ് പ്രസിഡന്റുമാർ,സയ്യിദ് മശ്ഹൂദ് അൽ ബുഖാരി അൽ അസ്ഹരി, സിറാജ് ഇരിവേരി,എം.ടി.പി ഇസ്മായിൽ, ഹാരിസ് ഹാജി മാട്ടൂൽ സെക്രട്ടറിമാർ, ഹമീദ് മദനി കാഞ്ഞങ്ങാട് പബ്ലിക് റിലേഷൻ, നാസിം ഹാജി,എസ്.പി, മുസ്തഫ ഹാജി പാലക്കോട് സെക്രട്ടറിയേറ്റ് അംഗങ്ങൾ. സയ്യിദ് ഫസൽ കോയമ്മ തങ്ങൾക്ക് പ്രത്ത്യേക പ്രാർത്ഥന നടത്തിയ യോഗം ജൂലൈ 29 ന് എട്ടിക്കുളത്ത് വിപുലമായ അനുസ്മരണ സംഗമം നടത്താൻ തീരുമാനിച്ചു, പ്രസ്തുത പരിപാടിയിൽ താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ 11മത് ഉറൂസ് മുബാറകിന് സ്വാഗത സംഗം രൂപികരിക്കും. വർക്കിംഗ് പ്രസിഡണ്ട് സയ്യിദ് ഹാമിദ് ഇമ്പിച്ചി കോയ തങ്ങളുടെ ആദ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു.

0Shares