ഇ.ശ്രീധരനെക്കുറിച്ച് ഉള്ളത് നല്ല അഭിപ്രായം; ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ട്: ഉമ്മൻ ചാണ്ടി

  • Post category:news
  • Reading time:1 min read
You are currently viewing ഇ.ശ്രീധരനെക്കുറിച്ച് ഉള്ളത് നല്ല അഭിപ്രായം; ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ട്: ഉമ്മൻ ചാണ്ടി

ഇ.ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായമാത്രമാണുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ട്. എത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് പറയുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. എല്‍.ഡി.എഫിനെ തകര്‍ക്കാനുള്ള അടിയൊഴുക്കാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. വന്‍പദ്ധതികള്‍ നടക്കുമെന്നു വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍ എതിരുനിന്നെന്ന് ഇ.ശ്രീധരന്‍റെ വെളിപ്പെടുത്തല്‍.

നിലമ്പൂര്‍ നഞ്ചന്‍കോട് റയില്‍വേ ലൈനിന് സംസ്ഥാനസര്‍ക്കാര്‍ എതിരു നിന്നത് തന്നെ വേദനിപ്പിച്ചു. നിലമ്പൂരിനു പകരം തലശേരി- മൈസുരു പദ്ധതിയായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം. നിലമ്പൂര്‍-നഞ്ചന്‍കോട് അന്ന് തുടങ്ങിയിരുന്നെങ്കില്‍ അധികം വൈകാതെ പൂര്‍ത്തിയാകുമായിരുന്നു.

0Shares