
കുറ്റിക്കോൽ (കാസർകോട്): റീസൈക്കിൾ കേരളയുടെ ഭാഗമായി ബൈക്ക് നൽകി വ്യാപാരി മാതൃകയായി. മോഡേൺ സ്കൂട്ടറുകളും കാറുകളും പുതുതായി വീട്ടിലെത്തിയതോടെ പഴയ ബൈക്ക് ഓടിക്കാനാളില്ലാതായതിനെ തുടർന്നാണ് റീസൈക്കിൾ കേരളയ്ക്ക് നൽകിയത്. കുറ്റിക്കോലിലെ വ്യാപാരിയും കർഷകസംഘം യൂണിറ്റ് സെക്രട്ടറിയുമായ കുഞ്ഞികൃഷ്ണൻ പനിച്ചിലിങ്കാൽ ആണ് ബൈക്ക് നൽകിയത്.
ഡി.വൈ.എഫ്.ഐ കുറ്റിക്കോൽ മേഖലാ സെക്രട്ടറി നിവേദ്, സുജിത്ത്, നിവിൻ, ശ്യാംകൃഷ്ണ, അമൽ കൃഷ്ണ, പ്രതീഷ് എന്നിവർ ഏറ്റുവാങ്ങി. ഈ ഇരുചക്ര വാഹനം വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.
