
കാറഡുക്ക / കാസർകോട്: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി മലയാളം നാടക മത്സരത്തിൽ തുടർച്ചയായ അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ. ‘നോട്ടം’ നാടകമാണ് അധഃസ്ഥിതൻ്റെ നിലനിൽപ്പ് പ്രേക്ഷക ചിന്തയിൽ വിചാരണ നടത്തിയത്. മികച്ച നടനായി ഇതേ നാടകത്തിലെ ഹരി ഗോവിന്ദ്, നടി വൈഷ്‌ണവിയുമാണ്.
ദളിതൻ്റെ അവകാശങ്ങള്‍ അടിച്ചമർത്തുന്ന ഇടങ്ങൾ ഇന്നും നിലവിലുണ്ടെന്ന ഭീതിത വർത്തമാന കാലം നാടകം ഓർമിപ്പിക്കുന്നു. ആശയം കൊണ്ടും അഭിനയം കൊണ്ടും ചിന്തിപ്പിക്കാനും അതിനപ്പുറം ജീവിത യാഥാർഥ്യത്തിലേക്ക് ഇറങ്ങി ചെല്ലാനും പ്രേരിപ്പിക്കുന്ന നാടകം.

അമ്മയും മകളുമായി അഭിനയിച്ചവര്‍ കാണികളുടെ കണ്ണ് നനയിച്ചു. മകളായി അഭിനയിച്ച നടി മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്.
ഹൈസ്‌കൂൾ സംസ്‌കൃത നാടക മത്സരത്തിൽ തുടർച്ചയായ എട്ടാം തവണയും ദുർഗ്ഗയിലെ കുട്ടികൾ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ഈ നാടകത്തിലെ മികച്ച നടൻ ശിവന്യനും മികച്ച നടി നന്ദിതയുമാണ്. സംവിധാനം പ്രേമന്‍ മുചുകുന്ന് ആണ്.
Report: Peethambaran Kuttikol
