കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

You are currently viewing കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

കാസർകോട്: കേരളത്തിലേക്ക് എത്തുന്ന മയക്കുമരുന്നുകൾ പിടികൂടാനായി സംസ്ഥാന ഭരണകൂടം ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. എക്സൈസ് സംഘവും പോലീസും അതീവ ജാഗ്രതയിലാണ്. ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പലരും ഇന്ന് മയക്കുമരുന്ന് വില്പന നടത്തുന്നു. സ്കൂൾ കുട്ടികളെ അടക്കം മയക്കുമരുന്ന് സംഘം വലയിലാക്കിയാണ് വ്യാപാരം കൊഴുപ്പിക്കുന്നത്. ഇതിനെ പൂർണ്ണമായും തടയാനാണ് സർക്കാർ സംവിധാനം ഉണർന്നുപ്രവർത്തകുന്നത്. കേരളത്തിലെ അതിർത്തി മേഖലയിൽ എക്സൈസ് സംഘം പതിവായി വാഹന പരിശോധന അടക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ 139.0 38 ഗ്രാം മെത്താ ഫിറ്റമിൻ( മയക്കുമരുന്ന്) പിടികൂടി.

കർണാടക RTC ബസിൽ കാസർകോട്ടേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. കർണ്ണാടകയിലെ സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചതായിരുന്നു മയക്കുമരുന്ന്. സംഭവത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂരിലെ GLP സ്കൂളിന് സമീപ താമസിക്കുന്ന ഹൈദരാലിയെ അറസ്റ്റ് ചെയ്തു. 40 കാരനായ ഹൈദരാലി നേരത്തെ കർണാടകയിൽ 100 കിലോയിൽ അധികം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ തിങ്കളാഴ്ച ഉച്ചയോടെ നടത്തിയ പതിവ് വാഹന പരിശോധനയിലാണ് പ്രതി പിടിയിലായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ഉച്ചക്ക് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസ്, പ്രിവൻ്റീവ് ഓഫീസർ പി.കെ.ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ സജിത് ടി.വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബസ്സിലും പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

0Shares