
കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയും സർക്കാറിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനും വേണ്ടിയും ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നൽകി. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഭാരവാഹികൾ ജില്ലാ സെക്രട്ടറി ശശി വെങ്ങാടിന് തുക കൈമാറി. ഏരിയാ പ്രസിഡണ്ട് കാറ്റാടി കുമാരൻ,വൈസ് പ്രസിഡണ്ട് കെ.വി.ബിജു അടോട്ട് സെക്രട്ടറി ബാബു വെള്ളിക്കോത്ത് ജോയിൻ സെക്രട്ടറി അനിൽകുമാർ കിഴക്കുംകര,ട്രഷറർ കൃഷ്ണൻ ആലയി എന്നിവർ പങ്കെടുത്തു.
