രക്തദാനം മഹാദാനം; ജനറൽ ആശുപത്രിയിലെ രക്തക്ഷാമം ഒഴിവാക്കാൻ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി

You are currently viewing രക്തദാനം മഹാദാനം; ജനറൽ ആശുപത്രിയിലെ രക്തക്ഷാമം ഒഴിവാക്കാൻ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി

കാസർകോട്: ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തം കുറവാണെന്നറിഞ്ഞ് അടിയന്തര സാഹചര്യം മനസിലാക്കി രക്തദാനം നടത്തി മൊഗ്രാൽ പുത്തൂർ അറഫാത്ത് ക്ലബ്ബ് പ്രവർത്തകർ. മഴക്കാല രോഗങ്ങളും മറ്റ് രോഗങ്ങളും കൂടിവന്നതോടെ രക്തഘടകങ്ങളുടെ ആവശ്യവും കൂടി വരികയാണ്. ബ്ലഡ് ബാങ്കിലെ രക്തക്ഷാമം അറിഞ്ഞതോടെയാണ് ബി.ഡി.കെയുടെ രക്തദാന ക്യാമ്പിൽ ആസ്‌ക് പുത്തൂർ പ്രവർത്തകർ പങ്കാളികളായത്.

ക്ലബ്ബ് വൈസ്. പ്രസിഡണ്ട് ഹുസൈൻ ബഷീർ, സെക്രട്ടറി ആസിഫ് അറഫാത്ത്, സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ എന്നിവരുടെ നേതൃത്വത്തിൽ സാബിർ അറഫാത്ത്, ലത്തീഫ് അറഫാത്ത്, ഷാഹിൻ ക്വിൻസ്, ഹമീദ് ആരിക്കാടി, ബാത്തിഷ മൂല, റഷീദ് ചായിത്തോട്ടം, റഷീദ് എസ്.എം, മുഷ്താഖ് മുണ്ടേക്ക, അർഷാദ് പുത്തൂർ തുടങ്ങി പത്തിലധികം പ്രവർത്തകരാണ് ശനിയാഴ്‌ച രാവിലെ രക്‌തം ദാനം ചെയ്‌തത്‌.

കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് രണ്ടാംഘട്ട രക്തദാനം അടുത്ത ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ സൗമ്യ രക്തദാന കാമ്പിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്ക് നന്ദി അറിയിച്ചു.

0Shares