
മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്. ആദ്യഷോയ്ക്കു ശേഷം കൂട്ടുകാരും സഹപ്രവര്‍ത്തകര്‍ക്കും അമ്മ മീരയ്ക്കും അച്ഛന്‍ കെ.പി.രാജേന്ദ്രനും ഒപ്പമാണ് ശ്രീനാഥ് വിജയം ആഘോഷിച്ചത്. ചിത്രത്തിൻ്റെ ക്ലൈമാക്‌സ് കണ്ട് എല്ലാവരും ചോദിക്കുന്നത് കുറുപ്പിന് രണ്ടാം ഭാഗമുണ്ടോ എന്നാണ്. അതിന് ശ്രീനാഥിൻ്റെ മറുപടി ഇങ്ങനെ.

സിനിമകള്‍ ഒരിക്കലും അവസാനിക്കരുത്…സിനിമകള്‍ ഒരിക്കലും അവസാനിക്കുകയുമില്ല. അതിൻ്റെ പ്രതിനിധാനമാണ് ക്ലൈമാക്‌സ്. അതുകൊണ്ടായിരിക്കാം അങ്ങനെ വന്നത്. ലോകത്തെങ്ങും തിന്മയുടെ തുടര്‍ച്ചയാണ് സംഭവിക്കുന്നത്. നീതി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന സംശം ബാക്കിയാണ്. അതുകൊണ്ടാണ് ചിത്രത്തിൻ്റെ അവസാനം ഇതുപോലെ ഒരുക്കിയത്. ഈ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാവുമോ എന്ന് പലരും ചോദിക്കുന്നുണ്ട്.
കുറുപ്പിൻ്റെ കഥ സിനിമയാക്കുകയെന്ന ആശയം മനസിലുദിച്ചപ്പോള്‍ത്തന്നെ ഈ രീതിയിലാണ് ചിന്തിച്ചത്. സാധാരണ കുറ്റവാളിയുടെ ജീവിതമായിത്തന്നെ അവതരിപ്പിക്കാനാണ് ചിന്തിച്ചത്. വിവാദങ്ങള്‍ ഉണ്ടാവുകയല്ലല്ലോ. ഉണ്ടാക്കപ്പെടുകയല്ലേ. എൻ്റെ മനസിലുണ്ടായിരുന്ന കുറുപ്പിൻ്റെ ജീവിതം അതേപടി പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിചാരിക്കുന്നത്.
